[slick_weather]
18
November 2017

രാജീവ് ശിവശങ്കറുടെ ‘ഗൂഢം’ എന്ന കഥാസമാഹാരം പുസ്തകക്കടയിലെത്തി

കൊച്ചി:രാജീവ് ശിവശങ്കർ എഴുതിയ ‘ഗൂഢം’ എന്ന കഥാസമാഹാരം ലോഗോസ് ബുക്സ് പുറത്തിറക്കി .രാജീവ് ശിവശങ്കറുടെ ആദ്യ കഥാസമാഹാരമായ ‘ദൈവമരത്തിലെ ഇല’ (ഡിസി ബുക്സ്) മനോരാജ് പുരസ്കാരം നേടിയിരുന്നു.അതിനുശേഷം മൂന്നുവർഷം കഴിഞ്ഞാണ് ഗൂഢം’ എന്ന പുതിയ കഥാസമാഹാരം. ഇതിനകം അദ്ദേഹത്തിന്റെ ഏഴു നോവലുകൾ പുറത്തുവന്നിട്ടുണ്ട് . കഥകൾ എഴുതാൻ മടികാണിക്കുന്ന രാജീവ് ശിവശങ്കറുടെ ഗൂഢത്തിൽ ഒൻപതു കഥകളും രണ്ടു നോവലെറ്റുകളുമാണുള്ളത്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവയാണെങ്കിലും എല്ലാ കഥകളും എല്ലാവരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവണമെന്നില്ല.