[slick_weather]
01
September 2018

സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരം നാലാം ദിനത്തിലേക്ക്

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരം നാലാം ദിനത്തിലേക്ക്. സമരത്തെ തുടർന്ന് രോഗികൾ ദുരിതത്തിൽ. അതേ സമയം ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ആയേക്കും. രണ്ടു ദിവസത്തിനകം സമരം ഒത്തുതീർപ്പാക്കാൻ സാധ്യത.ഒ പി സമയം വർധിപ്പിച്ചത് പിൻവലിക്കണം, കൂടുതൽ ജീവനക്കാരെ നിയമിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മെഡിക്കൽ കോളേജ് ഒഴികെയുള്ള ആശുപത്രിയിലെ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരം നടത്തുന്നത്. കെജിഎംഒഎയിലെ അംഗങ്ങളായ നാലായിരത്തിൽ അധികം ഡോക്ടമരാണ് സമരം ചെയ്യുന്നത്. സമരത്തെ തുടർന്ന് നിരവധി രോഗികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

സമരം 4-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും യാതൊരു നിലപാടും ആരോഗ്യ വകുപ്പ് മന്ത്രി സ്വീകരിക്കാത്തതിൽ പാർട്ടിക്കുള്ളിൽ തന്നെ അമർഷം ഉയർന്നിട്ടുണ്ട് .അതേസമയം ഇന്ന് നടക്കുന്ന മന്ത്രി സഭ യോഗത്തിൽ വിഷയം ചർച്ച ആയേക്കും. യോഗത്തിന് ശേഷം ഡോക്ടറുമാരുടെ സംഘടനയായ കെജിഎംഒഎയുമായി ആരോഗ്യവകുപ്പ് മന്ത്രി ഒത്തുതീർപ്പ് ചർച്ച നടത്താനാണ് സാധ്യത.

എന്നാൽ 18 ന് മുൻപ് ചർച്ചകൾ നടത്തിയില്ലെങ്കിൽ ആശുപത്രികൾ പൂർണമായി ബഹിഷ്കരിക്കുന്നതുൾപ്പെടെയുള്ള സമരം മാർങ്ങൾ സ്വീകരിക്കുമെന്ന് കെജിഎംഒഎ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.