ഈ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ കാലാവധി കഴിഞ്ഞിട്ടും വിരമിക്കാൻ പിണറായി സർക്കാർ അനുവദിക്കാത്തത് എന്തുകൊണ്ട്

തിരുവനന്തപുരം :ജനകീയ സർക്കാരിനെയും മുഖ്യമന്ത്രിയേയും പ്രതിസന്ധിയിലാക്കി നിയമ വിരുദ്ധമായി അധികാരത്തിൽ കടിച്ചു തൂങ്ങാൻ ശ്രമിക്കുന്ന ശ്രീ . സജീവന്റെ കുടില നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസേഴ്‌സ് അസോസിയേഷൻ

ഭരണാധികാരുടെയും ജനപ്രതിനിധികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിൽ ഇക്കാര്യങ്ങൾ
എത്തിക്കണമെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി
മുഖ്യമന്ത്രി നിയമസഭയിൽ നൽകീയ ഉറപ്പ് , സുപ്രീം കോടതി വിധി , സജീവനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ്സെടുക്കണമെന്ന മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് , ചെയർമാൻ സ്ഥാനത്തു നിന്നു നീക്കണമെന്ന വിജിലൻസിന്റെ അഭിപ്രായം എന്നിവ മറച്ചു വച്ചും ഇതിന്റെ അപകടം മുഖ്യമന്ത്രിയേയും മന്ത്രിസഭയേയും മറ്റു ബന്ധപ്പെട്ടവരേയും ശരിയായ രീതിയിൽ ബോദ്ധ്യപ്പെടുത്താതെ സജീവനെ സഹായിക്കുന്ന ചില ഉദ്യോഗസ്ഥർ ഭരണ സിരാകേന്ദ്രത്തിൽ ചരടു വലികൾ നടത്തുകയാണ് .

ബന്ധപ്പെട്ട സെക്രട്ടറിയേറ്റു വകുപ്പ് ചെയ്യേണ്ടതായ ” PCB ചെയർമാൻ , മെമ്പർ സെക്രട്ടറി നിയമന ചട്ടങ്ങൾ രൂപീകരിക്കാനുള്ള NGT , സുപ്രീം കോടതി വിധികളിൽ നടപടികൾ പൂർത്തിയാക്കാൻ proposal നൽകാൻ. സജീവനെത്തന്നെ ഏല്പിച്ചു .കള്ളന്റെ കൈയിൽ താക്കോൽ നൽകുന്ന പോലെ . ?
കോഴിയെ രക്ഷിക്കാൻ കുറുക്കനെ തന്നെ ഏല്പിക്കുകയാണ് ചില ഉദ്യോഗസ്ഥർ ചെയ്യുന്നത് .
ആവശ്യത്തിലേറെ സമയം കിട്ടിയിട്ടും നിയമന ചട്ടങ്ങൾ ഉണ്ടാക്കി ക്ലീൻ ഇമേജുള്ള വിദഗ്ധനെ ( ബോർഡിലും വെളിയിലും കേരളത്തിനകത്തും പുറത്തും ധാരാളം സംശുദ്ധരായ വിദഗ്ധർ ഉണ്ട് ) നിയമിച്ചിരുന്നെന്കിൽ അടുത്താൾ വരുന്നതു വരെ എനിക്കിരിക്കണം എന്ന ഇപ്പോഴത്തെ ഈ അമിത ദുർവ്വാശി
സജീവൻ കാണിക്കില്ലായിരുന്നു.

സജീവനെ വീണ്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എന്ന നിലയിൽ തുടരാൻ അനുവദിച്ചാലുള്ള പ്രതിസന്ധികളുടെയും ദോഷങ്ങളും ജീവനക്കാർ ചൂണ്ടിക്കാട്ടിയതിങ്ങനെ ; ചിലത് താഴെക്കൊടുക്കുന്നു

1. മുഖ്യമന്ത്രി അവകാശ ലംഘന പ്രശ്നത്തിൽ അകപ്പെടും. സജീവന്റെ കാലാവധി 1/12/2017 ന് തന്നെ അവസാനിക്കുമെന്നു നിയമസഭാ ചോദ്യം3338 നു മറുപടിയായി 22/8/2017 നു ഉറപ്പു നൽകിയിട്ടുള്ളതാണ് . നിയമ നിർമ്മാണ സഭയ്കു കൊടുത്ത ഉറപ്പ് അലംഘനീയമാണ് .

2. PCB ചെയർമാൻ , മെമ്പർ സെക്രട്ടറി, അംഗങ്ങൾ എന്നിവരായി സാന്നിദ്ധ്യം കൊണ്ടുപോലും സ്ഥാപനത്തിനു വെളിച്ചവും ഉണർവ്വും ഊർജ്ജസ്വലതയും പ്രദാനം ചെയ്യുന്ന ആളുകളെ നിയമിക്കത്തക്കവിധം ചട്ടങ്ങൾ രൂപീകരിച്ചു നടപ്പാക്കാതെ ഇദ്ദേഹത്തെത്തന്നെ അനധികൃതമായി നിയമിച്ചാൽ കോടതിയലക്ഷ്യത്തിനു ജനകീയ സർക്കാർ സമാധാനം പറയേണ്ടി വരും

3. അഴിമതി വിരുദ്ധ നിയമ പ്രകാരം അടുത്തിടെ പോലും സജീവനെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതി കേസ്സെടുക്കാൻ വിധിച്ചിരിക്കുന്നു. ഇങ്ങനെയുള്ളയാൾ ഇനിയും തുടരാൻ ചരടുവലിക്കുന്ന ഉദ്യോഗസ്ഥർ ‘ അഴിമതി വിരുദ്ധ ഭരണം ‘ എന്ന സർക്കാർ നയത്തെ കളങ്കപ്പെടുത്തും

4. ബോർഡിലെ സത്യസന്ധരായ ഉദ്യോഗസ്ഥർ ജീവനോപാധിയും കുടുംബവും ജീവനും വരെ നഷ്ടപ്പെടുന്ന വിധം പ്രതിസന്ധിയിലകപ്പെടും