[slick_weather]
10
September 2018

2008 ല്‍ കേരള നിയമസഭ പാസാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അട്ടിറിക്കരുതെന്ന് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍

കോഴിക്കോട്: 2008 ല്‍ കേരള നിയമസഭ പാസാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അട്ടിറിക്കരുതെന്ന് കേരള ഭരണകക്ഷിയായ സിപിഐയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നിയമത്തിന്റെ അന്തസത്തയെ ഇല്ലാതാക്കുന്നതും വലിയ ആശങ്കകകള്‍ ഉളവാക്കുന്നതുമാണ് ഇപ്പോഴത്തെ ഭേദഗതികള്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പൊതു ആവശ്യങ്ങള്‍ക്ക് നികത്താമെന്നത്. ഇതംഗീകരിച്ചാല്‍ ഏതെങ്കിലും വ്യക്തികള്‍ക്കും മറ്റും ആശുപത്രികളുടേയോ കോളജിന്റെയോ ഒക്കെ പേരില്‍ നിലം നികത്താനുള്ള സാഹചര്യം ഉണ്ടാകും.

അതുകൊണ്ട് തന്നെ ഇത് സര്‍ക്കാര്‍ പൊതു ആവശ്യങ്ങള്‍ക്ക് എന്ന് ഭേദഗതി ചെയ്യണം. ഭൂരഹിതരായവര്‍ നിയമാനുസരണം അഞ്ച് സെന്റ് നികത്തുന്നതിന് അപേക്ഷ സമര്‍പ്പിച്ചാല്‍ അന്വേഷിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് നിലവില്‍ പ്രാദേശിക തലത്തില്‍ കൃഷി ഓഫീസര്‍ കണ്‍വീനറായി കമ്മിറ്റികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം കമ്മിറ്റികളെ ദുര്‍ബലപ്പെടുത്തി തീരുമാനം സംസ്ഥാന തലത്തിലുള്ള കമ്മിറ്റിക്കാക്കിയത് വലിയ സംശയം ജനിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ പ്രദേശിക തലത്തില്‍ കര്‍ഷക തൊഴിലാളി സംഘടനാ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി കമ്മിറ്റി പുനസ്ഥാപിച്ച് നിലനിര്‍ത്തണം.
യാതൊരു വിധ ഉപാധികളുമില്ലാതെ അറുപത് വയസ്സ് തികഞ്ഞ മുഴുവന്‍ കര്‍ഷക തൊഴിലാളികള്‍ക്കും മുവായിരം രൂപ പെന്‍ഷന്‍ നല്‍കണമെന്നും കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഉടന്‍ കൊടുത്തുതീര്‍ക്കണമെന്നും സമ്മേളനം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.