[slick_weather]
27
May 2018

അനന്തപദ്മനാഭന്റെ പദ്മതീർത്ഥ കുളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ശോചനീയമെന്ന് പരാതി

പ്രവീൺ തിരുവനന്തപുരം

തിരുവനന്തപുരം:തലസ്ഥാന നഗരിയുടെ അധിപനാണ് അനന്തപദ്മനാഭ സ്വാമി…അനന്തപദ്മനാഭന്റെ പദ്മതീർത്ഥ കുളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ശോചനീയമെന്ന് പരാതി

അദ്ദേഹത്തിന്റെ സ്വത്തുവകകൾ എണ്ണാനും കൈയ്യിട്ടുവാരാനും അവിടുത്തെ തൂണുകൾ പൊളിക്കാനും മുൻകൈ എടുക്കുന്നവർ രണ്ടുവർഷത്തോളമായിഇവിടെ നവീകരണങ്ങൾ തുടങ്ങിയിട്ട്… പദ്മനാഭന്റെ കുളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ സാക്ഷാൽ അനന്ത പദ്മനാഭ സ്വാമി തന്നെ ചോദിക്കും ഇതെന്താ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ആണോ എന്ന്‌..അത്രയ്ക്ക് വൃത്തിഹീനമായാണ് പായൽ നിരന്നിരിക്കുന്നത്… ഇതിനെതിരെ ശക്തമായി ഹൈന്ദവ സമൂഹം പ്രതികരിക്കും . കുറഞ്ഞ പക്ഷം അനന്തപദ്മനാഭന്റെ മണ്ണായ അനന്തപുരിയെന്ന തിരുവനന്തപുരത്തു വസിക്കുന്നവരെങ്കിലും.