[slick_weather]
16
July 2018

സ്‌പൈഡര്‍മാന്‍ ഹോംകമിങ് പുതിയ ട്രെയിലര്‍!!!

മാര്‍വല്‍ കോമിക്‌സിന്റെ സ്‌പൈഡര്‍മാന്‍ ഹോംകമിങ് ഏറ്റവും പുതിയ ട്രെയിലര്‍ പുറത്ത്. ജോണ്‍ വാട്ട്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോം ഹോളണ്ട് ആണ് സ്‌പൈഡര്‍മാനായി എത്തുന്നത്. നേരത്തെ ആന്റ്മാന്‍ എന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ സ്‌പൈഡര്‍മാനായി പ്രത്യക്ഷപ്പെട്ടതും ടോം ആയിരുന്നു.

അയണ്‍മാന്‍ റോബര്‍ട്ട് ഡൗണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനആകര്‍ഷണം. ചിത്രത്തിലുടനീളം അയണ്‍മാനും ഉണ്ടെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ഓസ്‌കര്‍ ജേതാവ് മൈക്കല്‍ കീറ്റനാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ചിത്രം ജൂലൈ ഏഴിന് തീയറ്ററുകളിലെത്തും.