[slick_weather]
01
September 2018

ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എ.ബി.ഡിവില്ല്യേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

കേപ്പ് ടൗൺ :ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എ.ബി.ഡിവില്ല്യേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം.അദേഹത്തിന്റെ വിരമിക്കൽ ആരാധകരെ നിരാശപ്പെടുത്തി

ഒരു വലിയ തീരുമാനം എടുക്കുകയാണ് എന്നാണ് ഡിവില്ല്യേഴ്‌സ് വീഡിയോ ട്വീറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഞാന്‍ ക്ഷീണിതനാണ്, മറ്റുള്ളവര്‍ക്ക് മാറി കൊടുക്കേണ്ട സമയമായെന്നും അദ്ദേഹം അറിയിച്ചു.തുടർന്നായിരുന്നു അന്ത്രാരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ മേഖലയില്‍ നിന്നും വിരമിക്കുന്നതായുള്ള പ്രഖ്യാപനം.

ഇന്ത്യക്കും ഓസ്‌ട്രേലിക്കുമെതിരായ വിശിഷ്ട പരമ്പരയ്ക്ക് ശേഷം വിരമിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ എനിക്ക് ഇപ്പോള്‍ തോന്നുന്നു ഇതാണ് ശരിയായ സമയമെന്നും താരം കുറിച്ചു.ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിരുന്ന ഡിവില്ല്യേഴ്‌സ് ടീം തോറ്റ് പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റ് മത്സരങ്ങളിലും 228 ഏകദിനങ്ങളിലും 78 ടി.ട്വന്റി മത്സരങ്ങളിലും 34-കാരനായ ഡിവില്ല്യേഴ്‌സ് കളിച്ചിട്ടുണ്ട്.420 മത്സരങ്ങളിൽ നിന്നും 20014 റൺസും 47 സെഞ്ച്വറിയും 109 അർദ്ധസെഞ്ച്വറിയും നേടിയ ഡിവില്ല്യേഴ്‌സിന്റെ വിരമിക്കൽ ക്രിക്കറ്റിനു വലിയ നഷ്ടമാണ് .