[slick_weather]
18
July 2018

നൂറ്റാണ്ടുകളുടെ സംസ്‌കാരത്തിന്റെ കഥ പറയുന്ന ഉക്കാദ് മേള നാളെ

ദുബായ്:നൂറ്റാണ്ടുകളുടെ സംസ്‌കാരത്തിന്റെ കഥ പറയുന്ന ഉക്കാദ് മേള നാളെ. മേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ് . സഊദി അറേബ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക മേളകളിലൊന്നായാണ് ഈ മേളയെ വിശേഷിപ്പിക്കുന്നത് .തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനു വേണ്ടി രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ഉക്കാദ് മേളയുടെ പ്രചരണാര്‍ഥം രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വിവിധ പരിപാടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഉക്കാദ് മേളയുടെ പ്രചരണാര്‍ഥം ആദ്യമായാണ് വിവിധ മേഖലകളില്‍ വ്യത്യസ്ത സാംസ്‌കാരിക വിനോദ പൈതൃക പരിപാടികള്‍ അരങ്ങേറുന്നത്. തായിഫിലെ ചരിത്ര പുരാതന സ്ഥലമായ സൂഖ് ഉക്കാദ് സന്ദര്‍ശിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പൈതൃക, വിനോദ, സാംസ്‌കാരിക പരിപാടികള്‍ നടക്കും.

മക്ക, ജിദ്ദ, അല്‍ബാഹ, റിയാദ്, തായിഫ്, കിഴക്കന്‍മേഖലകളിലും വിവിധങ്ങളായ പരിപാടികളാണ് മേളയുടെ പ്രചരണാര്‍ഥം ആവിഷ്‌കരിച്ചിരിക്കുന്നത്. ഒട്ടക കാഫിലകള്‍, കുതിരയോട്ടം, പരമ്പരാഗത നൃത്തങ്ങള്‍ തുടങ്ങിയ ഇതിലുള്‍പ്പെടും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സാഹിത്യകാരന്മാര്‍, ബിദ്ധിജീവികള്‍, കവികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ചിന്തകന്‍ന്മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ പങ്കെടുക്കും.

സെമിനാറകള്‍, പ്രഭാഷണങ്ങള്‍, രാജ്യാന്തര പ്രദര്‍ശനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ക്കും മേള വേദിയാകും. ദേശിയ പൈതൃക ടൂറിസം വകുപ്പ് മേധാവി സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മേല്‍നോട്ടത്തിലാണ് ആഘോഷം നടക്കുന്നത്. മേള ജുലൈ 13 ന് സമാപിക്കും