[slick_weather]
13
April 2019

മക്കൾ തമ്മിലുള്ള കലഹം;വീടുവിട്ടുപോയ മകനോട് തിരികെ വരാൻ റാബ്രി ദേവി

പാറ്റ്ന :മകന്റെ പിണക്കം മാറ്റാൻ ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ ഭാര്യയും ബിഹാർ മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി. കുടുംബവുമായി പിണങ്ങി വീടുവിട്ട മകന്‍ തേജ പ്രതാപിനോടാണ് തിരികെ വരാന്‍ റാബ്രി അഭ്യര്‍ഥിക്കുന്നത്. ബിഹാറില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് മകനോടുള്ള റാബ്രി ദേവിയുടെ അപേക്ഷ.

‘മതി മകനേ, വീട്ടിലേയ്ക്ക് മടങ്ങിവരൂ’- ഒരു വര്‍ഷത്തിലേറെയായി വീട്ടില്‍നിന്ന് അകന്നു കഴിയുന്ന മകനെ തിരികെ ക്ഷണിച്ചുകൊണ്ട് റാബ്രി ദേവി പറഞ്ഞു.

ഇളയ മകനും ആര്‍ജെഡി അധ്യക്ഷനുമായ തേജസ്വി യാദവുമായുള്ള അഭിപ്രായ വ്യത്യാസമാണ് തേജ് പ്രതാപ്‌ വീടു വിട്ടുപോകുന്നതിന് ഇടയാക്കിയതെന്ന വാര്‍ത്തകള്‍ റാബ്രി ദേവി തള്ളിക്കളഞ്ഞു.

മക്കള്‍ തമ്മില്‍ ശത്രുതയിലാണെന്ന വാര്‍ത്തകള്‍ തല്‍പര കക്ഷികളുടെ സൃഷ്ടിയാണെന്ന് റാബ്രി ദേവി പറഞ്ഞു. തന്റെ കുടുംബത്തെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. തേജ് പ്രതാപിനെ അവര്‍ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു.അവരുടെ ഭർത്താവ് ലാലു പ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിൽ കഴിയുകയാണ്