[slick_weather]
01
September 2018

500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ ;മൊബൈൽ വിപണിയിൽ ജിയോ തരംഗം

മുംബൈ: മൊബൈൽ ഫോൺ ജനകീയമാക്കുന്നതിനു വേണ്ടി റിലയൻസ് സൗജന്യമായി 4ജി ഫോണ്‍ പുറത്തിറക്കി. റിലയന്‍സ് ജിയോ എന്നാണ് ഈ മൊബൈലിന്റെ പേര് . മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലാണ് റിലയന്‍സ് ജിയോ ഇന്റലിജന്‍സ് സ്മാര്‍ട് ഫോണ്‍ പുറത്തിറക്കിയത്.

4 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, ഡ്യൂവല്‍ സിം എന്നിവയ്ക്ക് പുറമേ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനും കഴിയും. വൈഫൈ, ബ്ലൂടൂത്ത് സൗകര്യവുമുണ്ടാവും.

ജി.പി.എസ് സംവിധാനമുള്ള ഫോണില്‍ 2000എം.എ.എച്ച് ബാറ്ററിയായിരിക്കും ഉണ്ടായിരിക്കുക. രണ്ട് മെഗാപിക്‌സല്‍ പിന്‍ ക്യാമറയും വി.ജി.എ മുന്‍ക്യാമറയും ഫോണിലുണ്ടാകും. സ്മാര്‍ട്ട് ഫോണുകളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും 500 രൂപയ്ക്ക് ലഭിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം തന്നെയായിരിക്കും ഇ 4-ജി ഫോണ്‍.

ജിയോ ഫോണില്‍നിന്നുള്ള എല്ലാ വോയിസ് കോളുകളും സൗജന്യമാണ്. ഓഗസ്റ്റ് 15 മുതല്‍ 153 രൂപയ്ക്ക് ജിയോ ഫോണ്‍ വഴി അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ഓഫറിന്റെ ദുരുപയോഗം തടയാന്‍ 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി സ്വീകരിക്കുമെന്നും മൂന്നു വര്‍ഷത്തിനു ശേഷം ഈ പണം തിരികെ നല്‍കുമെന്നും റിലയന്‍സ് മേധാവി മുകേഷ് അംബാനി പറഞ്ഞു. ഫോണ്‍ സാധാരണക്കാരെ ലക്ഷ്യമിട്ടെന്നും ഫോണ്‍ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതമെന്നും അംബാനി പറഞ്ഞു.

ഇതോടെ രാജ്യത്തെ മൊബൈല്‍ വിപണിയില്‍ പുതിയ തരംഗം തന്നെയാണ് റിലയന്‍സ് സൃഷ്ടിച്ചിരിക്കുന്നത്. ഫോണിന്റെ വിവരങ്ങളോ ചിത്രങ്ങളോ കമ്പനി ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിരുന്നില്ല.