[slick_weather]
01
December 2018

സിമ്പുവിന്റെ പുതിയ ചിത്രമായ വന്താ രാജാവാതാൻ വരുവേൻ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി.

ചെന്നൈ:സിമ്പുവിന്റെ പുതിയ ചിത്രമായ വന്താ രാജാവാതാൻ വരുവേൻ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. 2013 ൽ പുറത്തിറങ്ങിയ പവൻ കല്യാൺ ചിത്രം അട്ടാറിൻ ടിക്കി ദാരേഡിയുടെ റിമേക്കാണിത്. തെലുങ്കിൽ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രം തമിഴിൽ ഒരുക്കുന്നത് സുന്ദർ സിയാണ്.

സുന്ദർ സി ഏറെ നാളുകൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രണയ ജോഡികളെ ചേർത്ത് വെക്കുന്ന ചെറുപ്പക്കാരനായാണ് ചിത്രത്തിൽ സിമ്പു പ്രത്യക്ഷ്യപെടുന്നത്. മുഴുനീള തമാശ നിറഞ്ഞ ചിത്രമായാണ് വന്താ രാജാവാതാൻ വരുവേൻ ഒരുക്കിയിരിക്കുന്നത്.