പാക്കിസ്ഥാനി നടിയും ഗായികയുമായ രേഷ്മഖാൻ വെടിയേറ്റുമരിച്ചു;വീഡിയോ കാണുക

കറാച്ചി:പാക്കിസ്ഥാനി നടിയും ഗായികയുമായ രേഷ്മഖാൻ വെടിയേറ്റുമരിച്ചു. ഭര്‍ത്താവ് ആണ് വെടിയുതിര്‍ത്തതെന്ന് ആരോപണം. നവ്‌ഷേരാകാലന്‍ പ്രവിശ്യയിലാണ് സംഭവം. പ്രമുഖ പഷ്തു ഗായികയായ രേഷ്മ ഷോബാല്‍ഗോലുന എന്ന അറിയപ്പെടുന്ന പാക് നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. സംശയിക്കപ്പെടുന്നയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. ഹക്കിമാബാദ് മേഖലയില്‍ സഹോദരനൊപ്പമായിരുന്നു താമസം. ഇവിടെയെത്തി വീട്ടുവഴക്കിനിടെ ഇയാള്‍വെടിയുതിര്‍ത്തതായാണ് ആരോപണം. പെട്ടെന്ന് സ്ഥലത്തുനിന്നും കടക്കുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.