[slick_weather]
11
September 2018

അനിത തോമസിന്റെ സൃഷ്ടി എന്ന ഹൃസ്വ സിനിമ മാനവിക മൂല്യങ്ങൾ അടയാളപ്പെടുത്തുന്നു;വീഡിയോ കാണുക

അനിത തോമസ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച സൃഷ്ടി എന്ന ഹ്രസ്വ സിനിമ നമ്മളെ പുതിയ പ്രകാശത്തിലേക്കും നന്മകളിലേക്കും നയിക്കുന്നതാണ് .നഗരജീവിതത്തിലെ വേഗതകൾക്കിടയിൽ നവജാത ശിശുക്കൾ വരുന്നതിനു മുമ്പ് കശാപ്പുശാലയിൽ ഭ്രൂണ ഹത്യക്കിരയാക്കുന്ന നരഹത്യയെ വേദനയോടെ ഓർമപ്പെടുത്തുന്ന ചിത്രമാണിത് .

ഏഴു മിനിറ്റും 57 സെക്കന്റുമുള്ള ഈ ഹ്ര്വസ്വ സിനിമ നമ്മളിൽ മാനവിക മൂല്യങ്ങൾ അടയാളപ്പെടുത്തുന്നു.പ്രകൃതിക്കും പ്രപഞ്ചത്തിനും ഒരു ഹൃദയ തുടിപ്പുണ്ട് ;താളമുണ്ട് ;നിയമമുണ്ട് എന്ന അശരീരി ഭ്രൂണ ഹത്യ നടത്തുന്നവരെ പിന്തിരിപ്പിക്കുമെങ്കിൽ ഈ ഹൃസ്വ സിനിമയുടെ ലക്‌ഷ്യം ഫലപ്രാപ്തിയിലെത്തിയെന്ന് ഉറപ്പിച്ചു പറയാം .

കാമുകി ഗർഭിണിയാവുമ്പോൾ അവളെ ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുക്കൽ കൊണ്ട് പോവുന്ന കാമുകൻ .വളരെ യാന്ത്രികമായി ഇടപ്പെടുന്ന ഗൈനക്കോളജിസ്റ്റ് .ഒരു ജീവനെ ഇല്ലാതാക്കാൻ വേണ്ടിയാണ് കാമുകൻ കാമുകിയെ ആ ക്ലിനിക്കിൽ എത്തിച്ചത്.ഒടുക്കം കാമുകി ഭ്രൂണ ഹത്യക്ക് വിസമ്മതിക്കുന്നു.

അന്നേരം കാമുകി പറയുന്ന ഒരു വാചകമുണ്ട് .”എന്തവകാശം നിനക്കോ എനിക്കോ ഒരു ജീവനെടുക്കാൻ .എന്ത് പേരിട്ട് വിളിച്ചാലും അകത്തായാലും പുറത്തായാലും murders always murder “ഈ വാചകം ഭ്രൂണ ഹത്യ നടത്തുന്നവർക്ക് ഒരു താക്കീതാണ് ;മുന്നറിയിപ്പാണ് .സൃഷ്ടിയുടെ അവകാശം സൃഷ്ടാവിന് എന്ന വാചകത്തിൽ അവസാനിക്കുകയാണ് ഈ ഹൃസ്വ സിനിമ .

ഭ്രൂണ ഹത്യക്കെതിരെ നേരത്തെ സിനിമ ഉണ്ടായിട്ടുണ്ട് .ഗൗരി എന്ന പേരിൽ ഹിന്ദിയിൽ അക്കുഅക്ബർ സംവിധാനം ചെയ്ത ഒരു സിനിമയുണ്ട്.അതുൽ കുൽക്കർണിയും ഋതുപർണ സെൻഗുപ്തയാണ് നായകനും നായികയും .unborn എന്നാണ്ഇംഗ്ളീഷിലെ പേര് .

കെട്ടുറപ്പുകൊണ്ടും ദൃശ്യഭംഗി കൊണ്ടും അനിത തോമസിന്റെ ഈ സിനിമ വ്യത്യസ്തമാണ് .ട്രീറ്റ്മെന്റിന്റെ സൗന്ദര്യം എടുത്തുപറയേണ്ടതാണ് ,ഒപ്പം സംഗീതവും എഡിറ്റിങ്ങും .കഥക്ക് പുതുമയില്ലെങ്കിലും അവതരണ ഭംഗികൊണ്ട് ആസ്വാദകരെ ഈ സിനിമ ആകർഷിക്കുന്നുണ്ട് .ഒരു നർത്തകിയുടെ അംഗചലനങ്ങളിലൂടെ തുടങ്ങിയ സിനിമ പുതിയ കാലഘട്ടത്തിലെ ആകസ്മികമായ വിസ്‌മയമാണ് .ഈ സിനിമ കണ്ട്‌ കഴിയുമ്പോൾ ഒരു കുഞ്ഞിന്റെ ചിരിയും കരച്ചിലും നമ്മുടെ കാതുകളിൽ മുഴങ്ങും.

സെക്സ് ആവശ്യമാണ് .അത് ഒരു ജീവൻ നഷ്ടപ്പെടുത്തുന്നതിനിടയാക്കരുത് .ഗർഭം ധരിക്കാതിരിക്കാൻ ഇപ്പോൾ പല മാർഗങ്ങളുണ്ടെന്നും ഈ ചെറിയ സിനിമ ഓർമപ്പെടുത്തുന്നുണ്ട് .