സിആര്‍പിഎഫ് ജവാന്റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് ജവാന്റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ മരിച്ചു. ഒരു ജവാന് ഗുരുതര പരിക്കേറ്റു. ബീജാപ്പൂരിലെ ബാസ്ഗുഡയിലുള്ള സിആര്‍പിഎഫിന്റെ 168-ാം ബറ്റാലിയന്‍ ക്യാമ്പില്‍ വൈകിട്ട് അഞ്ചു മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്.

ക്യാമ്പിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സാനന്ദ് കുമാര്‍ എന്ന ജവാന്‍ തന്റെ എകെ 47 തോക്കുപയോഗിച്ച് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ച മൂന്നുപേര്‍ സാനന്ദ് കുമാറിന്റെ മേലുദ്യോഗ്സഥരാണ്. വിക്കി ശര്‍മ, മേഘ് സിംഗ്, രാജ്‌വീര്‍ സിംഗ്, ശങ്കര റാവു എന്നിവരാണ് കൊല്ലപ്പെട്ടത്.
സാനന്ദ് കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസിന് കൈമാറി. പരുക്കേറ്റ ജവാനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി(ഫോട്ടോ കടപ്പാട് ഹിന്ദു പത്രം)