[slick_weather]
01
September 2018

പീഡനക്കേസുകളില്‍ വൈദികരെ ന്യായികരിച്ചുകൊണ്ട് ലൈംഗികത എങ്ങനെ പീഡനമാവുമെന്ന് കത്തോലിക്കാ മാസികയിൽ ലേഖനം

കൊച്ചി:The ‘Indian Currents’ (IC), a weekly magazine owned by the Catholic Church, has come out in open support of Jalandhar bishop Franco Mulakal and Orthodox priests in the controversial sex scandals. ലൈംഗികത എങ്ങനെ പീഡനമാവുമെന്ന് കത്തോലിക്കാ മാസികയായ ഇന്ത്യൻ കറന്റ്‌സിൽ ലേഖനം പീഡനക്കേസുകളില്‍ വൈദികരെ ന്യായികരിച്ചുകൊണ്ടാണ് ലേഖനമത്തിന്റെ ചുരുക്കം . . ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരെ യുവതി നല്‍കിയ പരാതിയെ ചോദ്യം ചെയ്യുന്ന ലേഖകന്‍ പരാതിക്കാരെ മോശമായി ചിത്രീകരിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. പീഡനത്തിനിരയായ യുവതിയെ കുറ്റപ്പെടുത്തുകയാണ് ലേഖനത്തിലൂടെ നടത്തുന്നത് . 16ാം വയസില്‍ പീഡനത്തിനിരയായ യുവതി എന്തുകൊണ്ട് മാതാപിതാക്കളെ ഇക്കാര്യം അറിയിച്ചില്ലെന്നാണ് ലേഖകൻ ചോദിക്കുന്നത്.
എ ജെ ഫിലിപ്പ് എന്നയാളുടെതാണ് ലേഖനം.ആരോപണ വിധേയരായ ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികരുമായും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലുമായും തനിക്ക് നേരത്തേ തന്നെ ബന്ധമുണ്ടെന്നും അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചത് അറിയാം എന്നുമാണ് ലേഖനത്തിലെ കാര്യങ്ങളെ ന്യായികരിച്ച് ഇദ്ദേഹം ലേഖനത്തിൽ പറയുന്നത്.

തന്റെ കാമുകനാല്‍ 16ാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ട് അയാള്‍ പിന്നീട് വൈദികനായാല്‍ അതിനെ വൈദിക പീഡനം എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് പറയുന്ന ലേഖകന്‍ ലൗകീക ജിവിതം ഇഷ്ടമുള്ളയാള്‍ എന്തിന് വൈദീക വൃത്തി തിരഞ്ഞെടുത്തെന്ന ചോദ്യം വിഴുങ്ങി.കാര്‍ഡ് ഉപയോഗിച്ച് പണം അടച്ചതിന്റെ സന്ദേശം ഭര്‍ത്താവിന് പോയപ്പോള്‍ മാത്രമാണ് പരാതിയുമായി വരുന്നത്. ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍ സംഭവം തന്നെ ആരും അറിയുമായിരുന്നില്ലെന്നും ഇതിനെ പീഡനം എന്ന് വിളിക്കാമോയെന്ന് തനിക്കറിയില്ല.ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ 13 തവണ തന്നെ പീഡിപ്പെച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. ഇത്രകാലമായിട്ടും ഇവര്‍ എവിടെയായിരുന്നുവെന്നും ഇപ്പോള്‍ പരാതിയുമായി വന്നതില്‍ എന്തോ സംഭവം ഒളിഞ്ഞ് കിടക്കുന്നുവെന്നും ലേഖകന്‍ പറയുന്നു.