[slick_weather]
06
December 2018

ഏ‍ഷ്യയിലെ ഏറ്റവും സെക്സിയസ്റ്റ് വനിത ദീപിക പദുകോൺ ;രണ്ടാമത് പ്രിയങ്ക ചോപ്രയും ;മുപ്പതാമത് ഐശര്യ റായിയും

ലണ്ടൻ:ഏ‍ഷ്യയിലെ ഏറ്റവും സെക്സിയസ്റ്റ് വനിതയായി ദീപിക പദുകോണിനെ തെരഞ്ഞെടുത്തു .രണ്ടാമത് പ്രിയങ്ക ചോപ്രയും . യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈസ്റ്റേൺ ഐ വീക്ക്‌ലിയാണ് ഈ ലിസ്റ്റ് പുറത്തു വിട്ടത്. ദീപികയുടെ റെ സ്വപ്നവർഷമായിരുന്നു ഇതെന്നാണ് വീക്ക്‌ലി പറയുന്നത്. പദ്മാവതിന്‍റെ വിജയവും

രൺവീറുമായുള്ള വിവാഹമുമെല്ലാം ദീപികയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. ഡിപ്രെഷനെക്കുറിച്ചുള്ള താരത്തിന്‍റെ നിലപാടുകൾ നിരവധിപ്പേർ‌ക്ക് പ്രചോദനമായെന്നും മാഗസിൻ പറയുന്നു.

കഴിഞ്ഞ വർഷം ഒന്നാംസ്ഥാനത്തായിരുന്ന പ്രിയങ്കയെ പിന്തള്ളിയാണ് ദീപിക ഇത്തവണ ഒന്നാമതെത്തിയത് ടെലിവിഷൻ താരമായ നിയ ശർമയാണ് മൂന്നാം സ്ഥാനത്ത്. മാഹിറാ ഖാൻ, ആലിയാ ഭട്ട്, സോനം കപൂർ, ഹിനാ ഖാൻ, കത്രീന കെഫ് തുടങ്ങിയ താരങ്ങളും പട്ടിക‍യിൽ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. അനുഷ്കാ ശർമ 22 ഉം ഐശ്വര്യ റായ് 30-ാം സ്ഥാനത്തുമാണ്. സോഷ്യൽ മീഡിയ വോട്ടിങിലൂടെയാണ് പട്ടിക തയ്യാറാക്കിയത്.