[slick_weather]
21
August 2018

പ്രതിപക്ഷത്തിന് തിരിച്ചടി .രാജ്യസഭ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ജയം

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന് തിരിച്ചടി .രാജ്യസഭ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ജയം. എന്‍ഡിഎയുടെ ബിഹാറിൽ നിന്നുള്ള ജെഡിയു എംപി ഹരിവന്‍ഷ് നാരായണ്‍ സിംഗാണ് രാജ്യസഭ ഉപാദ്ധ്യക്ഷനായത് . കോണ്‍ഗ്രസിലെ ബി.കെ.ഹരിപ്രസാദിനെയാണ് ഹരിവന്‍ഷ് തോല്‍പ്പിച്ചത്. എന്‍ഡിഎക്ക് 125ഉം പ്രതിപക്ഷത്തിന് 105 വോട്ടുമാണ് ലഭിച്ചത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബി.ജെ.ഡിയും ടി.ആര്‍.എസും എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്തു.ഹരിവന്‍ഷ് നാരായണ്‍ സിംഗിനെ വിജയിപ്പിച്ച എല്ലാ എംപിമാരോടും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി