[slick_weather]
28
June 2017

കേരളത്തിലെ പല സ്വാശ്രയ കോളേജുകളിലും പെൺകുട്ടികളും ആൺകുട്ടികളും പീഡിപ്പിക്കപ്പെടുന്നു.

തൃശൂർ: കേരളത്തിലെ പല സ്വാശ്രയ കോളേജുകളിലും പെൺകുട്ടികളും ആൺകുട്ടികളും പീഡിപ്പിക്കപ്പെടുന്നതായി പരാതി.തുടർന്ന് പല വിദ്യാർത്ഥികളും പഠനം നിർത്തുകയോ ആത്‌മഹത്യയിൽ അഭയം തെറ്റുകയും ചെയ്യാറുണ്ട്,ഇവിടങ്ങളിൽ രാഷ്ട്രീയ പ്രവർത്തനങ്ങളില്ലാത്തതിനാൽ മാനേജ്‌മെന്റിന് എന്ത് തോന്ന്യാസവും കാണിക്കാമെന്നാണ് .കുറച്ച് വർഷങ്ങൾക്കു മുമ്പ് കോട്ടയത്തെ ഒരു സ്വാശ്രയ കോളേജിൽ പെൺകുട്ടികൾ പീഡനത്തിനിരയായ വാർത്തകൾ ചില മാധ്യമങ്ങൾ പുറത്തുകൊണ്ടിരുന്നു.

കോളേജ് മാനേജുമെന്റിന്റെ പീഡനത്തെ തുടർന്ന്‌ എൻജിനിയറിംഗ്‌ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തോടെ ഈ പ്രശ്നം വീണ്ടും ചർച്ചയായിരിക്കുകയാണ്. ജിഷ്ണുവിന്റെ ആത്മഹത്യ സർവകലാശാല നേരിട്ട്‌ അന്വേഷിക്കാൻ പോവുകയാണ്.. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി സാങ്കേതിക സർവകലാശാല അധികൃതർ ചൊവ്വാഴ്ച കോളജിലെത്തും. വിദ്യാഭ്യാസമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ്‌ സർവകലാശാല അധികൃതർ കോളജിലെത്തുന്നത്‌. ജിഷ്ണുവിന്റെ മരണത്തിന്‌ ഇടയാക്കിയ സാഹചര്യങ്ങളെ കുറിച്ച്‌ അന്വേഷണം നടത്തുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ അറിയിച്ചു.

സംഭവത്തിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ തൃശൂർ നെഹ്‌റു കോളജ്‌ അധികൃതരുടെ വിശദീകരണം നൽകിയിട്ടുണ്ട്‌. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്‌ കിട്ടിയാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി വ്യക്തമാക്കി.