[slick_weather]
31
August 2018

സത്യ ത്രിപാഠി ഐക്യരാഷ്ട്രസഭയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി

ന്യുഡൽഹി:മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനുമായ സത്യ ത്രിപാഠി ഐക്യരാഷ്ട്രസഭയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയമിതനായി. സെക്രട്ടറി അന്റോണിയോ ഗുട്ടേഴ്‌സാണ് സത്യ ത്രിപാഠിയുടെ നിയമനം സംബന്ധിച്ച് ഉത്തരവിറക്കിയത്. ഏലിയട്ട് ഹാരിസിന്റെ പിന്‍ഗാമിയായാണ് ഇദ്ദേഹത്തിന്റെ നിയമനം.

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പദ്ധതിയുടെ ന്യൂയോര്‍ക്ക് ഓഫീസിന്റെ ചുമതലയും ഇദ്ദേഹത്തിനാണ്. 2017 മുതല്‍ യുഎന്നിന്റെ പരിസ്ഥിതി പദ്ധതിയുടെ മുതിര്‍ന്ന ഉപദേശകനായിരുന്നു സത്യ ത്രിപാഠി. 1998 മുതലാണ് ഐക്യരാഷ്ട്രസഭയുടെ ഭാഗമായത്. യുഎന്നിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക തുടങ്ങീ നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മനുഷ്യാവകാശം, സുസ്ഥിര വികസനം, നിയമകാര്യം തുടങ്ങിയ മേഖലകളിലാണ് ഇദ്ദേഹം ഐക്യരാഷ്ട്രസഭക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളത്. 2004ല്‍ സൈപ്രസ് ഏകീകരണ ചര്‍ച്ചകളുടെ നിയമ-കരാര്‍ സമിതിയുടെ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമ്പത്തിക വിദഗ്ധനായും നിയമജ്ഞനായും 35 വര്‍ഷത്തിലധികം അനുഭവ സമ്പത്ത് ഉള്ള വ്യക്തി കൂടിയാണ് സത്യ ത്രിപാഠി