[slick_weather]
31
August 2018

” നീയെന്റെ സുകൃതം ” നോവൽ ; സന്ധ്യാ ജലേഷ്

എറണാകുളം സ്വദേശിയും , നഴ്സിംഗ് ബിരുദധാരിയും, ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നഴ്സുമായ സന്ധ്യാ ജലേഷ് , ഫെയ്സ്ബുക്കില് സജീവമായി ലേഖനങ്ങളും ചെറുകഥകളും എഴുതി വരുന്നു.

ആദ്യമായി പുറത്തിറങ്ങിയ ” നീയെന്റെ സുകൃതം ” എന്ന നോവല്‍ വളരെ ശ്രദ്ധിക്കപ്പെടുകയും മാധ്യമങ്ങളിലും TV ചാനലിലും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു ….

യഥാര്‍ത്ഥ ജീവിതത്തിന്റെ ചൂടും ചൂരും ഒട്ടും വാര്ന്നുപോകാതെ പച്ചയായ ജീവിതത്തിന്റെ നോവിലും വേവിലും ചാലിച്ച് വായനക്കാരില് ഗൃഹാതുരത്വത്തിന്റെ സ്മൃതികളുണര്ത്തുകയും, ഭാവനയില് സൃഷ്ടിച്ച വെറുമൊരു കഥ എന്ന് തോന്നിപ്പിക്കാതെ ഇന്നത്തെ ജീവിതത്തില്‍ നടന്ന ഒരു സംഭവം എന്ന് വിശ്വസിപ്പിക്കുന്ന വിധത്തിലുള്ള , എഴുത്തുകാരിയുടെ രചനാ ശൈലിയില്‍ പിറന്ന ” നീ എന്റെ സുകൃതം ” എന്ന കന്നി നോവലിന് ‘ ഭാഷാ ശ്രീ ‘ അവാര്‍ഡ് ഉൾപ്പെടെ പത്തോളം പുരസ്കാരങ്ങള് ലഭിക്കുകയുണ്ടായി….

2017 ജനുവരിയില് പബ്ലിഷ് ചെയ്ത” മഴ മേഘങ്ങളെ കാത്ത് ” എന്ന രണ്ടാമത്തെ നോവൽ 2017 ലെ മാധവിക്കുട്ടി അവാർഡിനർഹയായി. ഇപ്പോൾ ഈ നോവലിന് 2018 ലെ ഭാഷാശ്രീ അവാർഡും ലഭിച്ചിരിക്കുന്നു.

ഭാഷാശ്രീ പുരസ്കാരം മന്ത്രി രാമചന്ദ്രൻ കടന്നപള്ളിയിൽ നിന്ന് നോവലിസ്റ്റ് സന്ധ്യ ജലേഷ് സ്വീകരിക്കുന്നു.
ഇന്ന് കോഴിക്കോട് വച്ചു നടന്ന ചടങ്ങിലാണ് പുരസ്കാരം കിട്ടിയത്.