[slick_weather]
18
November 2017

ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടത് ഒരേ തോക്കിലെ വെടിയേറ്റെന്ന് അനേഷണ സംഘം ;കു ല്‍ബുര്‍ഗിയുടെയും ഗൗരി ലങ്കേഷിന്റെയും കൊലയാളികൾ ഒരേ താൽപ്പര്യക്കാർ;കൊലയാളികൾക്ക് ഹിന്ദുത്വ ഗ്രൂപ്പ്കളുമായി ബന്ധമുണ്ടോയെന്ന് സംശയിക്കപ്പെടുന്നു.

ബംഗളൂരു: കന്നട എഴുത്തുകാരന്‍ എം.എം കല്‍ബുര്‍ഗിയെ വെടിവച്ചു കൊലപ്പെടുത്തിയ പിസ്റ്റള്‍ ഉപയോഗിച്ച് തന്നെയാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ വധിച്ചതെന്ന് അന്വേഷണ സംഘം.

കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ 7.65എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗൗരി ലങ്കേഷിനേയും കൊലപ്പെടുത്തിയത്. ഒരേ പിസ്റ്റളെന്ന നിഗമനത്തിലെത്താന്‍ 80 ശതമാനത്തോളം സമാനതകളുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.കന്നട എഴുത്തുകാരന്‍ എം.എം കല്‍ബുര്‍ഗിയുടെയും മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെയും കൊലയാളികൾ ഒരേ താൽപ്പര്യക്കാർ . കൊലയാളികൾക്ക് ഹിന്ദുത്വ ഗ്രൂപ്പ്കളുമായി ബന്ധമുണ്ടോയെന്ന് സംശയിക്കപ്പെടുന്നു.