[slick_weather]
11
October 2018

നായയുടെ പിന്തുണ പോലും ഇല്ലാത്തവരാണ് ശബരിമല യുവതി പ്രവേശനത്തില്‍ തെരുവില്‍ സമരത്തിന് ഇറങ്ങുന്നതെന്ന് മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: ശബരിമല യുവതി പ്രവേശനത്തില്‍ സമരക്കാർക്കെതിരെ മന്ത്രി ജി സുധാകരന്‍. നായയുടെ പിന്തുണ പോലും ഇല്ലാത്തവരാണ് തെരുവില്‍ സമരത്തിന് ഇറങ്ങുന്നത്. സമരത്തിന് ഇറങ്ങുന്നവരില്‍ നാല് പേരുടെ പിന്തുണ ഉള്ളത് എന്‍എസ്എസിനു മാത്രമാണ്. രാജ കുടുംബത്തെ നാട്ടുകാര്‍ കാണുന്നത് ഇപ്പോള്‍ മാത്രമാണ്. നശിച്ച ഫ്യൂഡല്‍ സംസ്‌കാരം ഉയര്‍ത്തി കൊണ്ടുവരാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസുകാര്‍ രാജവാഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുകയാണ്. ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപിയുടേത് നല്ല നിലപാടാണെന്നും ജി സുധാകരന്‍ പറഞ്ഞു