[slick_weather]
19
October 2018

തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വൻ പ്രതിഷേധങ്ങൾ‌ അരങ്ങേറുന്ന സാഹചര്യത്തിൽ‌ മലകയറാനെത്തിയ സ്ത്രീകൾക്കെതിരെ നാലുപാടു നിന്നും വിമർശനങ്ങൽ ഉയരുകയാണ്. രഹ്‌നാ ഫാത്തിമയെന്ന ആക്‌ടിവിസ്റ്റ് മലകയറാനെത്തിയത്, വൻ വിവാദങ്ങൾക്കാണ് തിരിതെളിച്ചത്.

ബിജെപി നേതാവ് കെ. സുരേന്ദന്‍റെ അറിവോടെയാണ് രഹ്‌ന മല ചവിട്ടിയതെന്നാണ് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയയ്ത്. ശബരിമലയിലെ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന പരസ്യ നിലപാടെടുക്കുന്നവർ രഹസ്യമായ് അതിനെ പ്രോൽസാഹിപ്പിച്ച് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുക‍യാണെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതിനെതിരെ തന്‍റെ ഫെയ്സ്ബുക്കിലൂടെ പ്രതികരണം വ്യക്തമാക്കി കെ. സുരേന്ദൻ രംഗത്തെത്തി. ചില ഓൺലൈൻ മാധ്യമങ്ങൾ തനിക്കെതിരെ പിതൃശൂന്യ വാർത്തകൾ പ്രചരിപ്പിക്കുന്നെന്നു പറഞ്ഞ അദ്ദേഹം, ഇത്തരം അപവാദ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നു വ്യക്തമാക്കി.