[slick_weather]
14
January 2019

അയ്യപ്പനോട് നന്ദി പറയാൻ തമിഴ് നടൻ ജയം രവി ശബരമലയിലെത്തി

സന്നിധാനം: മകരവിളക്ക് ദർശിക്കാൻ തമിഴ് നടൻ ജയം രവി ശബരമലയിലെത്തി . 2018 ലെ സിനിമ വിജയങ്ങൾക്ക് അയ്യപ്പന് നന്ദി അറിയിക്കാനാണ് സന്നിധാനത്തെത്തിയതെന്ന് ജയം രവി മാധ്യമങ്ങളോട് പറഞ്ഞു. ഇത് മൂന്നാം തവണയാണ് മകരവിളക്കിനെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങൾക്ക് അയ്യപ്പനോട് നന്ദി പറയാനാണ് അദ്ദേഹം എത്തിയത് . മലയാളികൾ തന്നോട് കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും താരം പറഞ്ഞു. പ്രശാന്ത് നായർ ഐഎഎസും ജയം രവിക്കൊപ്പമുണ്ടായിരുന്നു.