[slick_weather]
06
December 2018

ശബരിമലയിൽ കർണ്ണാടകയിലെ അയ്യപ്പ ഭക്തരുടെ വക സൗജന്യ അന്നദാനം

ശങ്കർ കല്യാണി

സന്നിധാനം : അയ്യപ്പ ഭക്തർക്കു വേണ്ടി വലിയ രീതിയിൽ കർണ്ണാടക അയ്യപ്പ ഭജന സമിതി അന്നദാനം ശ്രദ്ധേയമാവുന്നു.ഡിസംബർ 3 മുതൽ ജനുവരി 23 വരെ യായിരിക്കും അന്നദാനം ചെയ്യുന്നത്.അന്നദാനം എല്ലാ ദിവസവും രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ ആയിരിക്കും

സാധാരണയായി കർണ്ണാടകയിലെ ബിസിനസുകാരായ എല്ലാ അയ്യപ്പ ഭക്തരും വർഷത്തിൽ ലഭിക്കുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനം ശ്രീ ധർമ്മശാസ്താവിന് കൊടുക്കുകയാണ് പതിവ്. ഈ തുക കോടികൾ വരും.എന്നാൽ കേരള സർക്കാറിന്റെ യുവതി പ്രവേശനവുമായി ഉണ്ടായ നിലപാടുകളിൽ പ്രതിഷേധിച്ച്, ഈ പണം എല്ലാം തീർത്ഥാടകർക്കായി അന്നദാനം നടത്തുവാൻ തീരുമാനിക്കുകയായിരുന്നു

കഴിഞ്ഞ ദിവസമാണ് ബാംഗ്ലൂരിൽ നിന്നും നാലു ലക്ഷത്തോളം പേർക്ക് അന്നദാനത്തിന് വേണ്ടിയുള്ള സാധനങ്ങളുമായി ആയിരത്തോളം വാഹനങ്ങളുമായി ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ വാഹനങ്ങൾ എത്തിയത് .