[slick_weather]
05
December 2018

ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ഉപവാസ സമരം മൂന്നാം ദിവസത്തിലേക്ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ ഉപവാസ സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണം, കെ സുരേന്ദ്രനെതിരായ കള്ള കേസുകള്‍ പിന്‍വലിക്കണം, ഭക്തരെ അടിച്ചമര്‍ത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല ഉപവാസ സമരം.