[slick_weather]
30
December 2018

ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടാൻ സാധ്യത

പത്തനംതിട്ട: ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടാൻ സാധ്യത . ജനുവരി 5 വരെ നീട്ടാനാണ് തീരുമാനമെന്നാണ് അറിയുന്നത് . ജില്ലാ പൊലീസ് മേധാവിയും എക്സിക്യുട്ടീവ് മജിസ്ട്രറ്റുമാരുടെയും റിപ്പോർട്ടിനെ തുടർന്നാണ് കലക്ടർ നിരോധനാജ്ഞ നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ല