[slick_weather]
18
December 2018

പിറവത്ത് റിപ്പർ മോഡലിൽ തലയ്ക്ക് അടിയേറ്റ് വൃദ്ധൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ

കൊച്ചി: പിറവത്ത് റിപ്പർ മോഡലിൽ തലയ്ക്ക് അടിയേറ്റ് വൃദ്ധൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. പിറവം ടൗണിലാണ് പാർപ്പാകൊട് സ്വദേശി കണ്ടംകരിക്കൽ നാരായണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 70 വയസായിരുന്നു. സംഭവത്തിൽ പിറവം കോളനി നിവാസികളായ അജേഷും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് പൊലീസ് പിടിയിലായത്.

കവർച്ചാ ശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്നാണ് പൊലീസ്ന്‍റെ പ്രാഥമിക നിഗമനം. രാത്രി 12 മണിയോടെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. റിപ്പര്‍ മോഡലില്‍ കല്ലോ മറ്റേതെങ്കിലും ആയുധമോ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്.

ഇത്തരത്തിൽ മറ്റൊരാളും ആക്രമണത്തിനിരയായിട്ടുണ്ട്. ഇയാളെ കുപ്പികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതായും പൊലീസ് വ്യക്തമാക്കി. പിടിയിലായവര്‍ തന്നെയാണ് കുറ്റകൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.