[slick_weather]
01
September 2018

ബഹ്റൈൻ കേരള സമാജത്തിലാരംഭിച്ച ദുരിതാശ്വാസ സഹായ ശേഖരണത്തിലേക്കു സഹായ പ്രവാഹം

ബഹ്റൈൻ കേരള സമാജത്തിലാരംഭിച്ച ദുരിതാശ്വാസ സഹായ ശേഖരണത്തിലേക്കു അഭൂതപൂർവമായ സഹകരണമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു . ബഹ്‌റൈൻ മലയാളികളുടെയും ഇതര അഭ്യുദയകാംക്ഷികളുടെയും കാരുണ്യസഹായങ്ങൾസമാജം സ്വീകരിച്ചുകൊണ്ടിരിക്കുകയാണ് .സമാജം സ്വീകരിച്ച അവശ്യവസ്തുക്കളടങ്ങിയ ആദ്യ കാർഗോ അടുത്ത ദിവസം തന്നെ അയക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു

കേരളാ ഗവൺമെൻറിന്റെ നോർക്കയും ലോക കേരളസഭയും ബഹ്‌റൈൻ കേരളീയ സമാജവും സംയുക്തമായിബഹ്‌റൈനിലെ വിവിധ സാമൂഹ്യ സാംസകാരിക രാഷ്ട്രീയ പ്രാദേശിക സന്നദ്ധസംഘടനകളുടെ വിപുലമായ സംയുക്തയോഗത്തിലാണ് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ തീരുമാനിച്ചത് .

ദുരന്ത വാർത്തയെ തുടർന്ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ആരംഭിച്ച ഹെല്പ് ഡസ്കിലേക്കു നൂറു കണക്കിന് സഹായഅഭ്യര്ഥനകളാണ് പ്രളയബാധിത പ്രദേശങ്ങളിലെ പ്രവാസികളിൽനിന്നുമുണ്ടായത്. മറ്റു രാജ്യങ്ങളിൽ നിന്നടക്കം വന്ന അനേകം അന്വേഷണങ്ങൾ സമാജം ഹെല്പ് ഡസ്ക് വഴി നാട്ടിലെദുരന്തനിവാരണ മേഖലയിലെ സംവിധാനങ്ങളെയും ജനപ്രതിനിധികൾ, പ്രാദേശിക സന്നദ്ധ പ്രവർത്തകർ എന്നിവരെബന്ധപെട്ടു ഏകോപിപ്പിക്കുവാൻ കഴിഞ്ഞു. ആലപ്പുഴ, വയനാട്, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കരുനാഗപ്പള്ളി,ചാലക്കുടി, തൃപ്രയാർ, മുണ്ടൂർ, എന്നീ സ്ഥലങ്ങളിൽ സമാജം പ്രവർത്തകർ അടിയന്തിര വസ്തുക്കൾ എത്തിക്കുകയും കഴിയാവുന്ന സഹായങ്ങൾ ചെയ്യുകയും ചെയ്തുയെന്ന് ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികൾ വ്യക്തമാക്കി.