[slick_weather]
04
December 2018

അമിതവേഗത്തില്‍ കെ.എസ്ആര്‍ടിസി ബസ് ഓടിച്ച രണ്ട് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ.

തിരുവനന്തപുരം: അമിതവേഗത്തില്‍ കെ.എസ്ആര്‍ടിസി ബസ് ഓടിച്ച രണ്ട് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. അമിതവേഗതയിലെത്തിയ ബസ് മുന്നിലുള്ള വാഹനങ്ങളെ അശ്രദ്ധമായും അലക്ഷ്യമായും മറികടക്കാന്‍ ശ്രമിക്കുന്നത് നേരിട്ട് കണ്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയത്. കാസര്‍കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവര്‍ക്കും, കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവര്‍ക്കുമെതിരെയാണ് നടപടി.

കാഞ്ഞങ്ങാട് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറാണ് ഇരുവരുടേയും പേരില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇവരുടെ പേരില്‍ കേസെടുക്കുകയും ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ശുപാര്‍ശ അയക്കുകയുമായിരുന്നു.