[slick_weather]
04
December 2018

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി.

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. പത്താംക്ലാസ് വിദ്യാര്‍ഥിനിയെയാണ് നാല് പേര്‍ ക്രൂരമായി പീഡിപ്പിച്ചത്. പറശ്ശിനികടവിലെ ലോഡ്ജില്‍ വെച്ച് രണ്ട് ദിവസമായി നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞമാസം 17 നും 19 നുമാണ് സംഭവം നടന്നത്.

പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ് വിവരം പുറത്തുവന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണം നടത്തി വിവരം സ്ഥിരീകരിച്ചു. പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ചവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.