[slick_weather]
03
September 2018

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ്‌ കണ്ണൻ നായർ അറസ്‌റ്റില്‍

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ വണ്ടന്‍മേട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വണ്ടന്‍മേട്‌ ശിവന്‍കോളനിയില്‍ മഞ്ചികപള്ളിയില്‍ കണ്ണന്‍ കെ.നായരാ(28) ണ്‌ പിടിയിലായത്‌. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയങ്ങളില്‍ പലതവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലീസ്‌ പറഞ്ഞു. പ്രതിയുടെ ഭാര്യ രണ്ടുവര്‍ഷംമുമ്പ് അസുഖം ബാധിച്ച്‌ മരിച്ചിരുന്നു. മൂന്നു വയസുള്ള കുട്ടിയുണ്ട്‌. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. എസ്‌.ഐ: ഇ.ജി ഷനല്‍കുമാര്‍, എ.എസ്‌.ഐ: ടി. വിനോദ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. പീരുമേട്‌ ജൂഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു