[slick_weather]
07
March 2019

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അ‍ഞ്ച് പേർ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അ‍ഞ്ച് പേർ അറസ്റ്റിൽ. അരീക്കോട് കരിക്കാട്ടുതൊടി സ്വദേശി രമേശൻ, സുഹൃത്തുക്കളായ മുബഷിർ, ശ്രീകാന്ത്, ജോബിഷ് ലാൽ, ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്.

രമേശനാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. അറസ്റ്റിലായ മറ്റ് നാല് പേരും ചേർന്നാണ് രമേശനെ പെൺകുട്ടിയുടെ വീട്ടിലെത്തിച്ചത്. മകൾ ബലാത്സംഗത്തിനിരയായ വിവരം അറിഞ്ഞ മാതാപിതാക്കൾ സ്കൂൾ അധികൃതരെയും ചൈൽഡ് ലൈനെയും അറിയിക്കുകയും അരീക്കോട് പൊലീസിലും പരാതി നൽകുകയുമായിരുന്നു. തുടർന്നായിരുന്നു അഞ്ചുപേരും അറസ്റ്റിലായത്.