[slick_weather]
01
September 2018

ഗോവയിൽ ഇരുപതു വയസുകാരി മാനഭംഗത്തിനിരയായി;പ്രതി അറസ്റ്റിൽ

ഗോവ: ഇരുപതു വയസുകാരി മാനഭംഗത്തിനിരയായി. ഗോവയിലെ വാസ്കോ ടൗണിനു സമീപമുള്ള എയർപോർട്ട് റോഡിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം പ്രതിയായ ടാക്‌സി ഡ്രൈവര്‍ രവിചന്ദ്ര ഭട്ട്(48) ഇരയായ പെൺകുട്ടിക്ക് ലിഫ്റ്റ് നൽകാം എന്ന് പറയുകയും. എന്നാൽ ഇതു നിരസിച്ച പെൺകുട്ടിയെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയുമായിരുന്നു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തി ക്രൂര പീഡിനത്തിനിരയാക്കി. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ ഇവിടെ ഉപേക്ഷിച്ച്‌ ഇയാള്‍ കടന്നു കളയുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ നായാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ പരാതിയില്‍ രവിചന്ദ്ര ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.