[slick_weather]
05
October 2018

രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യ ഒമ്പത് വിക്കറ്റിനു 649 റണ്‍സെടുത്ത് ഡിക്ലയർ ചെയ്തു ;വെസ്റ്റ് ഇന്‍ഡീസ് ആറിന് 94;ഇന്ത്യ വിജയതീരത്ത്

രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത് ആദ്യ ഇന്നിംങ്‌സ് ഡിക്ലയര്‍ ചെയ്തു.ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംങ് തകര്‍ച്ച. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ 94/6 എന്ന നിലയിലാണ് വിന്‍ഡീസ്. രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ആര്‍.അശ്വിനും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമാണ് വിന്‍ഡീസ് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.
ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയും(139) രവീന്ദ്ര ജഡേജയും(100*) അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായും(134) നേടിയ സെഞ്ചുറികളാണ് ഇന്ത്യന്‍ സ്‌കോര്‍ 600 കടത്തിയത്.ഇന്ത്യയുടെ എട്ട് വിക്കറ്റുകള്‍ വീഴുമ്പോള്‍ ജഡേജയുടെ വ്യക്തിഗത സ്‌കോര്‍ 84 പന്തില്‍ 46 റണ്‍സ് മാത്രമായിരുന്നു. പിന്നീട് സ്‌കോറിംങിന്റെ വേഗത കൂട്ടിയ ജഡേജ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷമാണ് മടങ്ങിയത്. ആഭ്യന്തര ക്രിക്കറ്റില്‍ മൂന്ന് ത്രിബിള്‍ സെഞ്ചുറിയുള്ള ജഡേജയുടെ ആദ്യടെസ്റ്റ് സെഞ്ചുറിയാണ് രാജ്‌കോട്ടില്‍ കുറിക്കപ്പെട്ടത്.