[slick_weather]
18
July 2018

സംസ്ഥാനത്ത് നാലു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: The Meteorological Centre, has indicated that heavy rain may continue for four days in kerala. There is a strong rainfall tomorrow and heavy rains on Monday. Rainfall of 12 to 20 cm is recorded in different parts of the state. There is also a warning that floods, floods and landslides are likely to occur. സംസ്ഥാനത്ത് നാലു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ വരെ ശക്തമായ മഴയും തിങ്കളാഴ്ച അതി ശക്തമായ മഴയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കും. വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കനത്ത മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്തു രാത്രിസമയങ്ങളില്‍ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുന്നതിനു പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ തീരങ്ങളിലെത്തുന്ന വിനോദസഞ്ചാരികള്‍ കടലില്‍ ഇറങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തി. ചെറുചാലുകളുടെയും തോടുകളുടെയും സമീപത്തും മരങ്ങളുടെ അടിയിലും വാഹനം പാര്‍ക്ക് ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.