[slick_weather]
16
December 2017

ആ​ർ​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​ധാ​ന​മ​ന്ത്രിക്കും രാ​ഷ്ട്ര​പ​തിക്കും നടന്‍ വിശാലിന്റെ തുറന്ന കത്ത്

ചെ​ന്നൈ: ആ​ർ​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നും നടന്‍ വിശാലിന്റെ തുറന്ന കത്ത്. ഞാ​ൻ വി​ശാ​ൽ, ചെ​ന്നൈ ആ​ർ​കെ ന​ഗ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ ന​ട​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് താ​ങ്ക​ൾ​ക്ക് അ​റി​ഞ്ഞി​രി​ക്കു​മെ​ന്നു ക​രു​തു​ന്നു.

എ​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ആ​ദ്യം സ്വീ​ക​രി​ക്കു​ക​യും പി​ന്നീ​ട് ത​ള്ളു​ക​യും ചെ​യ്തു. ഇ​ത് നീ​തി​നി​ഷേ​ധ​മാ​ണ്. ഇ​ക്കാ​ര്യം താ​ങ്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രി​ക​യാ​ണ്. നീ​തി ന​ട​പ്പി​ലാ​വും എ​ന്നാ​ണ് എ​ന്‍റെ പ്ര​തീ​ക്ഷ- പ്ര​ധാ​ന​മ​ന്ത്രി​യെ​യും രാ​ഷ്ട്ര​പ​തി​യെ​യും സു​ചി​പ്പി​ച്ചു​കൊ​ണ്ട് വി​ശാ​ൽ ട്വീ​റ്റ് ചെ​യ്തു. ഏ​റെ നാ​ട​കീ​യ​ത​ക​ൾ​ക്കൊ​ടു​വി​ൽ ആ​ർ​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര്യ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​നു​ള്ള വി​ശാ​ലി​ന്‍റെ ശ്ര​മ​ത്തി​നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ത​ട​യി​ട്ട​ത്.

ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ വി​ശാ​ലി​ന്‍റെ പ​ത്രി​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ത​ള്ളി​യി​രു​ന്നു. വി​ശാ​ലി​നെ പി​ന്തു​ണ​ച്ച​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ളി​ലും ഒ​പ്പി​ലും പി​ഴ​വു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ത്രി​ക ത​ള്ളി​യ​ത്. . വി​ശാ​ലി​നെ പി​ന്തു​ണ​ച്ച​വ​രു​ടെ ഒ​പ്പ് വ്യാ​ജ​മാ​ണെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണു പ​ത്രി​ക ത​ള്ളു​ന്ന​തെ​ന്നാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

വി​ശാ​ലി​നൊ​പ്പം ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ അ​ന​ന്തി​ര​വ​ൾ ദീ​പ​യു​ടെ​യും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ത​ള്ളി​യി​രു​ന്നു.