[slick_weather]
18
November 2017

പൊക്കാളി കര്‍ഷകര്‍ക്ക് സംരക്ഷണം നല്കും

കൊച്ചി:പൊക്കാളി കര്‍ഷകര്‍ക്ക് ആവശ്യമായ മുഴുവന്‍ സംരക്ഷണവും നല്‍കുമെന്ന് എറണാകുളം ജില്ലാ കളക്ടറും പൊക്കാളി നില വികസന ഏജന്‍സിയും ചെയര്‍മാനുമായ കെ.മുഹമ്മദ് വൈ. സഫീറുളള പറഞ്ഞു. ചെല്ലാനം പഞ്ചായത്തില്‍ മറുവാക്കാട്ടിലുളള പൊക്കാളിപാടത്തെ വിളവെടുപ്പിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെല്‍ക്കൃഷി നിലനിര്‍ത്തേണ്ടതിന്റെ സാമൂഹിക പാരിസ്ഥിതിക പ്രാധാന്യം സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊക്കാളി നിലങ്ങളിലെ നെല്‍ക്കൃഷി കേവല സാമ്പത്തിക ലാഭനഷ്ടകണക്കുകള്‍കൊണ്ടുമാത്രം വിലയിരുത്തപ്പേടെണ്ടതല്ല. സര്‍ക്കാരിന് നയം അനുസരിച്ച് നെല്‍ക്കൃഷി ചെയ്യുവാന്‍ വിസമ്മതിക്കുന്ന നിലമുടമകള്‍ക്ക് മത്സ്യകൃഷിക്കുളള സര്‍ക്കാര്‍ ആനൂകൂല്യങ്ങളും ലൈസന്‍സും അനുവദിക്കില്ലിന്ന് അദ്ദേഹം പറഞ്ഞു.

പൊക്കാളി സംരക്ഷണ സമിതിയുടെ നേതൃത്ത്വത്തില്‍ മഞ്ചാടിപറമ്പില്‍ ചാന്തുവിന്റെ അഞ്ചേക്കര്‍ വരുന്ന നെല്‍പ്പാടത്തെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുവാനായാണ് കളക്ടര്‍ എത്തിച്ചേര്‍ന്നത്.
സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ ചെല്ലാനം വില്ലേജ് ഓഫീസര്‍ സുജാത സുധാകരന്‍, കൃഷി ഓഫീസര്‍ എം. ഷീബ, തേവര കോളേജ് പ്രിന്‍സിപ്പാള്‍ ഫാദര്‍ പ്രശാന്ത് പാലക്കപ്പളളി, മുന്‍കൊച്ചി തഹസില്‍ദാര്‍ ജോസ്മാത്യു, വര്‍ഗ്ഗീസ്‌കുട്ടി മുണ്ടുപറമ്പില്‍, പി.വി വില്‍സണ്‍, ബെനഡിക്റ്റ് ക്രിസ്റ്റോസം, പുഷ്പന്‍ കണ്ണിപ്പുറത്ത്, ബാബു പളളിപ്പറമ്പില്‍, സേവ്യര്‍ തറയില്‍, പയസ് തുരുത്തേല്‍, തിലകന്‍ കളത്തുംമുറി തുടങ്ങിയവര്‍ സംബന്ധിച്ചു.