[slick_weather]
14
January 2019

നാളെ നരേന്ദ്ര മോഡി കൊല്ലത്ത് എത്തുന്നതോടെ ബിജെപിയുടെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങും

നാളെ നരേന്ദ്ര മോഡി കൊല്ലത്ത് എത്തുന്നതോടെ ബിജെപിയുടെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങും

ന്യുഡൽഹി :നാളെ നരേന്ദ്ര മോഡി കൊല്ലത്ത് എത്തുന്നതോടെ ബിജെപിയുടെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങും. കൊ​ല്ലം ബൈ​പ്പാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നും, മൂ​ന്നു പാ​ര്‍ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ന്‍ഡി​എ പ്ര​വ​ര്‍ത്ത​ക​രു​ടെ മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നു​മാണ് ന​രേ​ന്ദ്ര മോ​ദി നാ​ളെ കൊ​ല്ല​ത്ത് എ​ത്തുന്നത് . പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ന്‍ കൊ​ല്ല​ത്ത് ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി..

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍ശ​നം പ്ര​മാ​ണി​ച്ച് ന​ഗ​ര​ത്തി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് . പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ സേ​ന​യി​ലെ ഐ​ജി ഉ​ള്‍പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യി​രു​ന്നു. ഇ​വ​ർ ഇ​ന്ന​ലെ വേ​ദി​ക​ളു​ടെ സു​ര​ക്ഷ ചു​മ​ത​ല എ​റ്റെ​ടു​ത്തു. ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി എ​ത്തി​ച്ചേ​രു​ന്ന ഹെ​ലി​പാ​ഡി​ല്‍ വാ​യു​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തി . മൂ​ന്ന് ഹെ​ലി​കോ​പ്റ്റ​ര്‍ ആ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ്യോ​മ വ്യൂ​ഹം. ആ​ശ്രാ​മം മൈ​താ​ന​ത്തു മൂ​ന്ന് ഹെ​ലി​പാ​ഡാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് .സു​ര​ക്ഷ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ബോം​ബ് സ്‌​ക്വ​ഡ് , ഡോ​ഗ് സ്‌​ക്വാ​ഡും ന​ഗ​ര​ത്തി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

പ്ര​ധാ​ന​മ​ന്ത്രി​ക്കു സ​ഞ്ച​രി​ക്കാ​നു​ള്ള ബു​ള്ള​റ്റ് പ്രൂ​ഫ് കാ​റു​ക​ള്‍ ഇ​ന്ന​ലെ എ​ത്തി. നാ​ലു വാ​ഹ​ന​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞു വാ​ഹ​ന​ങ്ങ​ളു​ടെ ട്ര​യ​ല്‍ റ​ൺ ന​ട​ത്തി. പോ​ള​യ​ത്തോ​ട്, മേ​വ​റം ബൈ​പ്പാ​സ്, ക​ന്‍റോ​ൺ​മെ​ന്‍റ്, ആ​ശ്രാ​മം മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ കാ​റു​ക​ൾ ട്ര​യ​ൽ റ​ൺ ന​ട​ത്തി. ഇ​ന്നും ട്ര​യ​ൽ റ​ൺ ഉ​ണ്ടാ​കും. കൊ​ച്ചു​വേ​ളി​യി​ല്‍ ട്രെ​യി​ന്‍ മാ​ര്‍ഗം എ​ത്തി​യ കാ​റു​ക​ള്‍ അ​വി​ടെ നി​ന്നു കൊ​ല്ല​ത്ത് എ​ത്തി​ച്ചു.

എ​സ്പി​ജി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ,ജി​ല്ലാ ക​ല​ക്റ്റ​ര്‍ എ​സ്.​കാ​ര്‍ത്തി​കേ​യ​ന്‍ ,സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി.​കെ.​മ​ധു എ​ന്നി​വ​ര്‍ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍കി. ആ​ശ്രാ​മം മൈ​താ​നി​യി​ൽ നി​ന്നു റെ​സി​ഡ​ന്‍സി റോ​ഡ്, ചി​ന്ന​ക്ക​ട, റെ​യ്ൽ​വേ മേ​ല്‍പ്പാ​ലം, റെ​യ്ൽ​വേ സ്റ്റേ​ഷ​ന്‍ ജം​ക്‌​ഷ​ന്‍വ​ഴി എ​ആ​ര്‍ ക്യാം​പി​നു മു​ന്നി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം മൈ​താ​നി​യി​ല്‍ പ്ര​വേ​ശി​ക്കു​ക. ഈ ​പാ​ത​യി​ലാ​ണു ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തി​യ​ത്. ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന​വേ​ദി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, ഗ​വ​ര്‍ണ​ര്‍ ജ​സ്റ്റി​സ് പി.​സ​ദാ​ശി​വം എ​ന്നി​വ​രും ഉ​ണ്ടാ​കും.

ആ​ശ്രാ​മം മൈ​താ​നി​യി​ല്‍ ഉ​ദ്ഘാ​ട​നം ന​ട​ക്കു​മ്പോ​ള്‍ കാ​വ​നാ​ട് ആ​ല്‍ത്ത​റ​മൂ​ട്ടി​ല്‍ വ​ലി​യ എ​ല്‍ഇ​ഡി സ്ക്രീ​നി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ ത​ത്സ​സ​മ​യം പ്ര​ദ​ര്‍ശി​പ്പി​ക്കും. വൈ​കി​ട്ട് 5.20 ന് ​ഹെ​ലി​കോ​പ്റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി കൊ​ല്ല​ത്തെ​ത്തും. 5.30 ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം ആ​ശ്രാ​മം മൈ​താ​നി​യി​ൽ ന​ട​ക്കും. കൊ​ല്ലം ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന ശേ​ഷം ആ​റു മ​ണി​യോ​ടെ പ്ര​ധാ​ന​മ​ന്ത്രി ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​ന​ത്തു ന​ട​ക്കു​ന്ന എ​ൻ​ഡി​എ യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗം ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​ഗോ​പി​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി വി​ല​യി​രു​ത്തി.