[slick_weather]
06
November 2018

രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിൽ‌ ഒരുങ്ങുന്ന പ്രേതം 2 ന്‍റെ ട്രെയിലർ എത്തി;ട്രെയ്‌ലർ കാണുക

കൊച്ചി:രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിൽ‌ ഒരുങ്ങുന്ന പ്രേതം 2 ന്‍റെ ട്രെയിലർ എത്തി. വരിക്കാശേരി മനയിൽ എത്തുന്ന ഒരു സംഘത്തിന് നേരെയുണ്ടാകുന്ന അക്രമണം തുടർന്ന് മെന്‍റലിസ്റ്റ് ഡോൺ ബോസ്കോ ഇവിടെയെത്തുന്നതും തുടർ‌ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.

ജയസൂര്യയ്ക്ക് ഒപ്പം ക്യൂൻ‌ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറിയ സാനിയയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡ്രീംസ് ആന്‍റ് ബിയോണ്ട്‌സിന്‍റെ ബാനറിൽ ജയസൂര്യയും രജ്ഞിത്ത് ശങ്കറും നിർമ്മിക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് പുണ‍്യാളൻ സിനിമാസ് ആണ്.ചിരിക്കും ചിന്തയ്ക്കും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്‍റെ ട്രെയിലർ ജയസൂര്യ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പങ്ക് വെച്ചത്.