മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിനു ബിജെപി വഴങ്ങി ;പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരും

കോഴിക്കോട്: മലപ്പുറത്തുനിന്നും കോഴിക്കോട് ഓഫീസുമായി ലയിപ്പിച്ച മലപ്പുറം മേഖല പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരാന്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ഉത്തരവിട്ടു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരണമെന്നാണ് ഉത്തരവില്‍ പറയുന്നത്. മലപ്പുറം കിഴക്കെത്തലയില്‍ പ്രവര്‍ത്തിച്ചിരുന്ന മലപ്പുറം മേഖല ഓഫീസിന് നവംബര്‍ 30നാണ് ഔദ്യോഗികമായി പൂട്ടിയത് .

പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തുകയും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കികൊണ്ടുള്ള നിവേദനം നല്‍കുകയും ചെയ്തു. കേന്ദ്ര നടപടി ചോദ്യം ചെയ്ത് കുഞ്ഞാലിക്കുട്ടി ഹൈക്കോടതിയില്‍ കേസും ഫയല്‍ ചെയ്തിരുന്നു . ഈ കേസില്‍ സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു.മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിനു മുന്നിൽ ബിജെപി വഴങ്ങി