[slick_weather]
27
May 2018

പ്രവാസി മലയാളി കുട്ടികളുടെ സർഗ വാസനകളുടെ കലാമാമാങ്കമായ ദേവ്ജി -ബി.കെ.എസ് ബാലകലോത്സവം-2018 തുടക്കമായി

ബഹ്‌റൈൻ :പ്രവാസി മലയാളി കുട്ടികളുടെ സർഗ വാസനകളുടെ കലാമാമാങ്കമായ ദേവ്ജി -ബി.കെ.എസ് ബാലകലോത്സവം-2018 ന് യവനിക ഉയർന്നു . ഒരുമാസം നീണ്ടുനിൽക്കുന്ന കലാവിരുന്നാണ് നടക്കുവാൻ പോകുന്നത് . ഏപ്രിൽ 26 ന് ആരംഭിച്ച ബാലകലോത്സവം മെയ് 15 നാണ് അവസാനിക്കുന്നത്

ബാലകലോത്സവത്തിന്റെ ഉത്ഘാടനം കേരള സർക്കാരിന്റെ ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് ജേതാവ് ശ്രീ. ഇന്ദ്രൻസാണ് നിർവഹിച്ചത് . കൊല്ലം എം എൽ എ പ്രശസ്ത സിനിമാ താരം ശ്രീ മുകേഷ് , ബി.കെ.എസ് പ്രസിഡണ്ട് ശ്രീ പി.വി.രാധാകൃഷ്ണപിള്ള , സെക്രട്ടറി എം.പി.രഘു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തുപോയവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഗ്രുപ്പ് ഇനങ്ങളായ സിനിമാറ്റിക് ഡാൻസ് , സംഘഗാനം, മൈം തുടങ്ങിയവ മത്സരയിനങ്ങളിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പ്ലസ് ടു വരെ പഠിക്കുന്ന ബഹ്‌റൈനിലെ എല്ലാ ഇന്ത്യൻ സമൂഹത്തിലും ഉള്ള കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിട്ടുണ്ട്.

ഒരു ഗ്രുപ്പിൽ കുറഞ്ഞത് ആറും കൂടിയത് പത്തും പേർക്ക് പങ്കെടുക്കാവുന്നതാണ്

സംഘഗാനത്തിൽ മലയാളം , ഹിന്ദി , തമിഴ് ഗാനങ്ങൾ മാത്രമാണ് ഉൾപ്പെടുത്തേണ്ടത് . സിനിമാറ്റിക് ഡാൻസിൽ ഇന്ത്യൻ സിനിമാഗാനങ്ങൾ എന്തുവേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്

ഇന്ത്യയുടെ പരമ്പരാഗത വൈവിധ്യമാർന്ന നൃത്ത രൂപങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്ഷം മത്സരത്തിൽ സംഘ മത്സരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് . വ്യക്തിഗത മത്സരങ്ങളിൽ മാത്രം നടത്തിയിരുന്ന ബാലകലോത്സവത്തിനു നിറപ്പകിട്ടാർന്ന തലങ്ങളിലേക്ക് ഉയർത്തുകയാണ് ഈ വർഷത്തെ മത്സരങ്ങളിലൂടെ സാധ്യമാക്കുന്നതെന്നു ഭാരവാഹികൾ അറിയിച്ചു .

നാല് വേദികളിലായി ക്‌ളാസിക് മ്യുസിക്, ഇംഗ്ലീഷ് പദ്യപാരായണം, വെജിറ്റബിൾ കാർവിങ് എന്നി മത്സരങ്ങളാണ് ആദ്യദിവസം നടന്നത് .

ബാലകലോത്സവം ഒരു വമ്പിച്ച വിജയമാക്കുന്നതിനുള്ള പ്രവർത്തനങ്ങള് അണിയറയില് നടന്നുവരുന്നു. ഇതിനായി ജനറല് കൺവീനര് ആഷ്‌ലി കുര്യന്റെ നേതൃത്വത്തില് 100 അംഗ കമ്മിറ്റി ആണ് കലോത്സവത്തിന് ചുക്കാന് പിടിക്കുന്നത്. 20 ദിവസങ്ങളിലായി വിവിധ വേദികളിലായാണ് മത്സരങ്ങള് നടക്കുക . എല്ലാ ദിവസവും വൈകിട്ട് 7 മണിമുതൽ മത്സരങ്ങൾ ആരംഭിക്കും . സമാജത്തില് ഒരു ഹെൽപ് ഡെസ്‌ക് എല്ലാ ദിവസവും രാത്രി 7.30 മണി മുതല് 10 മണി വരെ പ്രവർത്തിക്കും. എല്ലാവരും പരിപാടികൾ വീക്ഷിച്ചു കുട്ടികളെ പ്രോത്സാഹിപ്പിക്കണം എന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു .