മലിനീകരണം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ മൂലം 2016ല്‍ ഡല്‍ഹിയില്‍ 15,000 അകാലമരണങ്ങള്‍ സംഭവിച്ചതായി പഠനറിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 15,000 premature deaths have been reported in Delhi since 2016 due to diseases caused by pollution മലിനീകരണം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ മൂലം 2016ല്‍ ഡല്‍ഹിയില്‍ 15,000 അകാലമരണങ്ങള്‍ സംഭവിച്ചതായി പഠനറിപ്പോര്‍ട്ട്. ഹൃദയസംബന്ധമായ രോഗങ്ങള്‍, പക്ഷാഘാതം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ അര്‍ബുദം എന്നീ അസുഖങ്ങള്‍ ബാധിച്ചാണ് 15,000ത്തോളം പേര്‍ മരിച്ചതെന്ന് പഠനത്തില്‍ കണ്ടെത്തി. വായുവില്‍ അപകടകരമായ അളവില്‍ അടങ്ങിയിരിക്കുന്ന മലിനവസ്തുക്കള്‍ മൂലമുണ്ടാകുന്ന രോഗങ്ങളാണ് ഇവ.

അകാലമരണത്തിനു വഴിവെച്ച രോഗങ്ങള്‍ക്കു പിന്നിലെ കാരണം ഡല്‍ഹിയിലെ കൂടിയ തോതിലുള്ള മലിനീകരണമാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. കുട്ടികളിലുണ്ടാകുന്ന ശ്വാസകോശരോഗങ്ങളുടെ കാരണവും ഈ മലിനീകരണം തന്നെയാണെന്നും പഠനത്തില്‍ പറയുന്നു.

ഏഷ്യയിലെ പ്രധാന നഗരങ്ങളിലെ മലിനീകരണത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ കണ്ടെത്തിയത്. ദക്ഷിണ ഏഷ്യയിലെയും ചൈനയിലെയും 13 പ്രധാന നഗരങ്ങള്‍ കേന്ദ്രമാക്കിയാണ് പഠനം നടത്തിയത്. ഇന്ത്യ, സിംഗപ്പൂര്‍, തായ്‌ലന്റ് എന്നീ രാജ്യങ്ങളിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. മുംബൈയാണ് മലിനീകരണം മൂലമുണ്ടാകുന്ന മരണത്തിന്റെ കാര്യത്തില്‍ നാലാംസ്ഥാനത്തുള്ള നഗരം. 10,800 മരണങ്ങളാണ് 2016ല്‍ മുംബൈയില്‍ നടന്നത്.