[slick_weather]
16
December 2017

രാഷ്ട്രീയ നേതാവും തൊഴിലാളി നേതാവുമായ തമ്പാൻ തോമസ് ആത്മകഥ എഴുതുന്നു

കൊച്ചി:സോഷ്യലിസ്റ്റ് നേതാവും എച്ച് എം എസ് തൊഴിലാളി യൂണിയൻ നേതാവും മുൻ പാർലിമെന്റംഗവുമായ അഡ്വ തമ്പാൻ തോമസ് ആത്മകഥ എഴുതുന്നു.സ്ഫോടനാത്മകമായ പല സംഭവങ്ങളും ആത്‌മകഥയിലൂടെ വെളിച്ചത്ത് വരുമെന്ന് കരുതുന്നു .മുകേഷ് അംബാനിയുടെ പിതാവ് ധീരുബായ് അംബാനി വൻ ഓഫറുമായി സമീപിച്ചതു മുതൽ അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ നടന്ന പല അഴിമതി കഥകളും അദ്ദേഹം തുറന്നെഴുതുമെന്നാണ് സൂചന

ബിജെപിയെ അധികാരത്തിലെത്തിച്ചതിനു പിന്നിൽ കോൺഗ്രസും സോഷ്യലിസ്റ്റ് നേതാക്കളും വഹിച്ച പങ്കും കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ തകർത്ത് എം പി വീരേന്ദ്രകുമാറിന്റെ യഥാർത്ഥ മുഖവും ആത്മകഥയിലെ തമ്പാൻ തോമസ് തുറന്നു കാട്ടും .സംഭവബഹുലമായ ആത്മകഥയായിരിക്കുമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങൾ വ്യക്തമാക്കിയത് .67 ൽ നിയമസഭയിൽ മത്സരിച്ച്ചപ്പോൾ കൂടെ നിന്നും കാലു വാരിയതുൾപ്പെടെ അഴിമതിയുടെ കറുത്ത മുഖങ്ങളെ തുറന്നു കാണിക്കുന്നതോടൊപ്പം ഇന്ത്യയിലെ സോഷ്യലിസ്റ്റുകളും ചരിത്രവും പാർലിമെന്റിലും കോടതികളിലും നടക്കുന്ന അഴിമതിയും ആത്മകഥയിൽ പരാമര്ശിക്കുന്നതായി പറയപ്പെടുന്നു.77 കാരനായ തമ്പാൻ തോമസ് വിപുലമായ അനുഭവസമ്പത്തിനുടമയാണ് . നൂറോളം വിദേശരാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്