[slick_weather]
04
September 2018

മൂന്നാറിലെ പ്ലംജൂഡി റിസോർട്ടിൽ കുടുങ്ങിയ വിദേശീയരെരക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു

മൂന്നാർ:ഇന്നലെ രാത്രി പ്ലംജൂഡി റിസോർട്ടിനു സമീപമുണ്ടായ ഉരുൾപൊട്ടലിൽ വിദേശികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങി .മുപ്പതോളം വിദേശികൾ റിസോർട്ടിലുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത് .അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് .കേരളത്തിൽ കനത്ത മഴയും പ്രകൃതിക്ഷോഭവും ശക്തമായതോടെ കേരളത്തിലേക്കുള്ള യാത്ര മാറ്റിവെക്കണമെന്ന് പല രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപമാണ് പ്ലം ജൂഡി റിസോര്‍ട്ട് .പാറവീഴ്ചയെത്തുടര്‍ന്ന് റിസോര്‍ട്ട് പൂട്ടണമെന്ന് കാണിച്ച് റിസോര്‍ട്ട് ഉടമയ്ക്ക് ജില്ലാകളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ റിസോര്‍ട്ട് ഉടമ ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിച്ചാണ് വീണ്ടും റിസോർട്ട് തുറന്നത്