[slick_weather]
11
January 2019

തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയിൽ വർധനവ്.

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയിൽ വർധനവ്. പെട്രോൾ ലിറ്ററിനു 18 പൈസയും ഡീസൽ ലിറ്ററിനു 28 പൈസയുമാണ് ഇന്നു കൂടിയത്.

ഒരു ലിറ്റർ പെട്രോളിനു 71 രൂപയാണ് കൊച്ചിയിലെ വില. ഇന്നലെ 70.82 രൂപയായിരുന്നു. ഡീസൽ ലിറ്ററിനു 66.30 രൂപയാണ് വില. ഇന്നലെയത് 66.02 ആയിരുന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 72.26 രൂപയും ഡീസൽ വില 67.58 ആയും ഉയർന്നു.

രണ്ടു ദിവസം കൊണ്ട് പെട്രോൾ വിലയിൽ 57 പൈസയുടേയും ഡീസൽ വിലയിൽ 59 പൈസയുടേയും വർധനവാണ് ഉണ്ടായത്. അസംസ്കൃത എണ്ണവില രാജ്യാന്തര വിപണിയിൽ ക്രമാനുഗതമായി ഉയരുന്നതാണ് വിലക്കയറ്റത്തിന്‍റെ കാരണം.