[slick_weather]
01
February 2019

പുഴ മരിക്കുമ്പോൾ ഇല്ലാതാകുന്നത് ഒരു ജനതയാണ്

അഡ്വ അഷ്‌കർ ഖാദർ

പെരിയാർ മരിച്ചുകൊണ്ടിരിക്കുകയാണ് , കൂടെ നമ്മൾ കൊച്ചി ജനതയും. പുഴയെ ഒഴുകുന്ന‌ ഭാഗങ്ങളിലെ പ്രദേശത്തിനനുസരിച്ച് കമ്പാർട്മെന്റുകളാക്കി നിങ്ങൾക്ക് കാണാം. പക്ഷെ, പുഴയെന്നത് കമ്പാർട്മെന്റുകളിൽ തങ്ങിനിൽക്കാത്ത ഒരു സമഗ്രതയുടെ ജൈവനിർഗ്ഗമനമാണെന്ന് തിരിച്ചറിയുമ്പോഴേക്കും സംരക്ഷിക്കാൻ പെരിയാർ ചരിത്രപുസ്തകത്തിൽ ഇടം പിടിച്ച ഒരു പുഴയുടെ പേരുമാത്രമായിരിക്കും.

അതെ കവി പാടിയ പോലെ “ഉദകം പകർന്നശ്രുബിന്ദുക്കളാൽ വിലപിക്കുവാൻ അവശേഷിക്കയില്ലാരുമീഞാനും!”

ഒരു പുഴ കടലിലേക്കൊഴുകി തീരുന്ന ജലപ്രവാഹം മാത്രമല്ല, അത് ഒരു ജനതയുടെ സംസ്കൃതിയാണ് , നാഗരികതയാണ് , സംസ്കാരമാണ് . പുഴ മരിക്കുമ്പോൾ ഇല്ലാതാകുന്നത് ഒരു ജനതയാണ് .