[slick_weather]
11
February 2019

പത്തനംതിട്ട ലോകസഭാ സീറ്റിൽ ഇടതു പിന്തുണയോടെ അഡ്വ .തമ്പാൻ തോമസ് സ്വതന്ത്ര സ്ഥാനാർഥിയാവാൻ സാധ്യത

കൊച്ചി:പത്തനംതിട്ട ലോകസഭാ സീറ്റിൽ ഇടതു പിന്തുണയോടെ അഡ്വ .തമ്പാൻ തോമസ് സ്വതന്ത്ര സ്ഥാനാർഥിയാവാൻ സാധ്യത .മുതിർന്ന അഭിഭാഷകനും മുൻ എംപിയുമാണ് തമ്പാൻ തോമസ്.1984 ൽ മാവേലിക്കര ലോകസഭ മണ്ഡലത്തിൽ നിന്നും തമ്പാൻ തോമസ് ജയിച്ചിട്ടുണ്ട്.

91 ൽ കോട്ടയം ലോകസഭ സീറ്റിൽ മത്സരിക്കുകയും അന്ന് രമേശ് ചെന്നിത്തലയോട് കഷ്ടിച്ച് പരാജയപ്പെടുകയും ചെയ്തു.തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.സഹതാപ തരംഗമാണ് തമ്പാൻ തോമസിന്റെ തോൽ വിക്കിടയാക്കിയത്. മുൻ പ്രധാനമന്ത്രി വി പി സിങ്ങിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ജനതാദൾ എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാണ് അദ്ദേഹം .

അടിയന്തരാവസ്ഥകാലത്ത് പതിനെട്ട് മാസം അദ്ദേഹം ജയിലിൽ കിടന്നിട്ടുണ്ട്.അടുത്തകാലത്ത് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധേയമായിരുന്നു.തിരുവല്ലയിൽ ജനിച്ച തമ്പാൻ തോമസിനെ ഇടതുമുന്നണിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്.ക്രൈസ്തവ സമുദായത്തിൽ മാർത്തോമ വിഭാഗക്കാരനായ അദ്ദേഹം പത്തനംതിട്ടയിൽ മത്സരിച്ചാൽ ജയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.മാവേലിക്കരയിൽ തമ്പാൻ തോമസ് പരാജയപ്പെടുത്തിയത് എൻഎസ്എസിന്റെ രാഷ്ട്രീയ സംഘടനയായ എൻ ഡി പിയുടെ യുഡിഎഫ് സ്ഥാനാർഥിയായ ഉപേന്ദ്രകുറുപ്പിനെയായിരുന്നു.ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തിൽ എൻഎസ്എസ് ഉൾപ്പെടെയുള്ള ഹൈന്ദവ സംഘാടനകൾ ബിജെപിക്കൊപ്പമാണ്

നദിയുടെ തിട്ട(കര)യിൽ നിരനിരയായി മനോഹരമായ പത്തനങ്ങൾ (ഭവനങ്ങൾ ) ഉണ്ടായിരുന്ന നാടായിരുന്നതിനാലാണ് പത്തനംതിട്ട എന്ന പേരുണ്ടായതെന്നു പൊതുവേ കരുതപ്പെടുന്നു.] എന്നാൽ ഈ സ്ഥലനാമോത്പത്തിയെക്കുറിച്ച് രസകരങ്ങളായ മറ്റ് അഭിപ്രായങ്ങളുമുണ്ട്. പുരാതനകാലത്ത് വിവിധ ജാതിയിൽപ്പെട്ട പത്ത് ജനവിഭാഗക്കാർ താമസിച്ചിരുന്ന ജനപദം എന്ന അർത്ഥത്തിൽ “പത്ത് ഇനം തിട്ട” എന്ന് ഇവിടം വിളിക്കപ്പെട്ടിരുന്നുവെന്നും പിന്നീടത് ലോപിച്ച് പത്തനംതിട്ടയെന്നായി എന്നാണ് അത്തരത്തിലുള്ള ഒരു അഭിപ്രായം. ധർമ്മരാജാവിന്റെ കാലത്ത് തിരുവിതാംകൂറിലേക്ക് ആവശ്യമുള്ള ചരക്കുകൾ എത്തിച്ചുകൊടുത്തിരുന്ന പ്രമുഖനായൊരു പത്താൻ വ്യാപാരി ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിനും അനുയായികൾക്കും താമസിക്കുന്നതിനായി രാജാവിന്റെ അനുമതിയോടെ ഈ പ്രദേശത്ത് കുറച്ചു സ്ഥലം ചുറ്റുമതിൽ കെട്ടി മറച്ചുനൽകിയെന്നും, അങ്ങനെ ഈ സ്ഥലം ആദ്യമൊക്കെ “പഠാണിതിട്ട” എന്ന് വിളിക്കപ്പെട്ടുവെന്നും, പിൽക്കാലത്ത് അത് പത്തനംതിട്ട എന്ന് ശബ്ദഭേദം വന്നുവെന്നുമാണ് മറ്റൊരഭിപ്രായം.

കേരളത്തിലെ ലക്ഷംവീട് പദ്ധതിയുടെ പിതാവായ എം എൻ ഗോവിന്ദൻനായർ, മനോരമ പത്രത്തിന്റെ സ്ഥാപകപത്രാതിപരയിരുന്ന കണ്ടത്തിൽ വർഗീസ്‌ മാപ്പിള, മലയാളകവിതയ്ക്ക് മികച്ച സംഭാവന നൽകിയ വെണ്ണിക്കുളം ഗോപാലക്കുറുപ്പ്,’ദൈവമേ കൈ തൊഴാം കേള്കുമാരാകണം’ എന്ന് തുടങ്ങുന്ന കവിതയുടെ രാജയിതാവ് പന്തളം കേരളവർമ,സരസകവി എന്നറിയപ്പെടുന്ന മുലൂർ പദ്മനാഭപണിക്കർ, നിത്യചൈതന്യയതി എന്ന നിലയിൽ ലോകപ്രസസ്തി നേടിയ ജയച്ചന്ദ്രപണിക്കർ, പ്രമുഖ പത്രപ്രവർത്തകനായ കെ സി മാമ്മൻ മാപ്പിള, സംവിധായകൻ ബ്ലെസി, പ്രശസ്ത നടൻ മോഹൻലാൽ, ക്യാപ്റ്റൻ രാജു, പ്രശസ്ത കവി കടമിനിട്ട രാമകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ പത്തനംതിട്ട ജില്ലയിലാണ്. 1982 നവംബർ ഒന്നിനാണ് ഈ ജില്ല നിലവിൽ വന്നത് .അതിനുമുമ്പ് കൊല്ലം,ആലപ്പുഴ,ഇടുക്കി,കോട്ടയം എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുകയായിരുന്നു.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ‍‍, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ‍ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പത്തനംതിട്ട ലോകസഭാ നിയോജകമണ്ഡലം.തിരുവല്ല, ആറന്മുള, കോന്നി, റാന്നി, അടൂര്‍, പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്ന പത്തനംതിട്ടയില്‍ 4 നിയമസഭ സീറ്റുകള്‍ കൈവശമുളള ഇടതുമുന്നണിയാണ് മുന്നിലെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. 2009 ല്‍ മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും യു.ഡി.എഫിന്റെ ആന്റോ ആന്റണി വിജയിച്ചു. ഇടുക്കി, മാവേലിക്കര മണ്ഡലങ്ങളുടെ ഭാഗമായിരുന്ന കാലത്തും വലതുപക്ഷ രാഷ്ട്രീയത്തിന് തന്നെയാണ് മണ്ഡലത്തില്‍ സ്വാധീനം.

ആദിവാസ സമൂഹങ്ങളും മലയോര കാര്‍ഷിക മേഖലയും നിരവധിയായ ചെറുപട്ടണങ്ങളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിന്റെ ഭാഗമാണ്. കൃഷിയും പ്രവാസികളുമാണ് സാമ്പത്തിക അടിത്തറ. ക്രൈസ്തവ ജനസമൂഹം പ്രബല ശക്തിയായ മണ്ഡലത്തില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ ഹൈന്ദവ ഉറപ്പായിക്കഴിഞ്ഞു.സംഘടനകള്‍ക്കും സ്വാധീന മേഖലകളുണ്ട്.

പത്തനംതിട്ടയിൽ സിപിഎമ്മിലെ കെ ജെ തോമസിനെ സ്ഥാനാർത്ഥിയാക്കാൻ പരിഗണിച്ചിരുന്നു.എന്നാലിപ്പോൾ പിന്നോക്ക -മതന്യുനപക്ഷങ്ങളുടെ പിന്തുണ ആർജിക്കാൻ കഴിയുന്ന തമ്പാൻ തോമസിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം നടക്കുന്നുണ്ട്.സിറ്റിംഗ് എംപിയായ ആന്റോ ആന്റണിയായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് ഉറപ്പായിട്ടുണ്ട് .ബിജെപി സ്ഥാനാർഥി ആരാണെന്ന് വ്യക്തമല്ല .കേരളത്തിൽ ബിജെപിക്ക് ജയിക്കാൻ കഴിയുമെന്ന് കരുതുന്ന സീറ്റാണിത്.തമ്പാൻ തോമസാണ് ഇടതു പിന്തുണയുള്ള സ്ഥാനാർത്ഥിയെങ്കിൽ യുഡിഎഫ്‌ സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പോവുമെന്നാണ് വിലയിരുത്തപ്പെടുന്നത്