[slick_weather]
31
August 2018

എൻ.ടി.രാമറാവുവിന്‍റെ മകനും തെലുങ്ക് നടനും ടിഡിപി നേതാവുമായ ഹരികൃഷ്ണ കാറപകടത്തിൽ മരിച്ചു.

ഹൈദരാബാദ്:എൻ.ടി.രാമറാവുവിന്‍റെ മകനും പ്രശസ്ത തെലുങ്ക് നടനും ടിഡിപി നേതാവുമായ നന്ദമുരി ഹരികൃഷ്ണ കാറപകടത്തിൽ മരിച്ചു. നെല്ലൂരിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ, തെലങ്കാനയിലെ നൽഗോണ്ടയിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായ പരുക്കേറ്റ ഹരികൃഷ്ണയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

62 കാരനായ ഹരികൃഷ്ണ മുൻ രാജ്യസഭാ അംഗമാണ്. ബാലതാരമായി അഭിനയ രംഗത്തേക്ക് പ്രവേശിച്ച ഹരികൃഷ്ണ ,90കളിൽ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ടി.രാമറാവുവിന്‍റെ മകനാണ്.

പ്രശസ്ത തെലുങ്കു യുവതാരം ജൂനിയർ എൻടിആർ ഹരികൃഷ്ണയുടെ മകനാണ്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹോദരി ഭർത്താവാണ്.(ഫോട്ടോ കടപ്പാട്:times of india )