[slick_weather]
01
September 2018

ടെലിവിഷന്‍ സീരിയല്‍ നടന്‍ ഹരികുമാരന്‍ തമ്പി അന്തരിച്ചു

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ നടന്‍ ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദളമര്‍മരങ്ങള്‍ എന്ന സിനിമയിലും സ്ത്രീധനം ഉൾപ്പെടെ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്.